കിളിമാനൂര്‍: നഗരൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ വിവിധമേഖലകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറക്വാറികള്‍ക്കും ഗ്രാനൈറ്റ് ഖനനത്തിനും ‘നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി)’ നല്‍കേണ്ടതില്ളെന്ന് കഴിഞ്ഞദിവസം കൂടിയ പഞ്ചായത്ത് കമ്മിറ്റി തീരുമാനം. ‘നഗരൂരിന്‍െറ മാറുപിളര്‍ന്ന് ഗ്രാനൈറ്റ് ഖനനം’ എന്ന തലക്കെട്ടില്‍ മാധ്യമം തയാറാക്കിയ വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. പഞ്ചായത്ത്പ്രദേശത്തെ നന്തായ്വനം, നെല്ലിക്കുന്ന്, കടവിള മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി അനധികൃത ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. കരവാരം പഞ്ചായത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഇവിടെ ഇരു പഞ്ചായത്തുകളിലായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നൂറേക്കറോളം പ്രദേശത്ത് 1600 അടിയിലേറെ ഉയരത്തില്‍ 10ല്‍പരം മലകളാണുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവയുടെ സ്ഥാനത്ത് 200 അടിയിലേറെ താഴ്ചയാണ്. ഭൂമിയിലേറെയും പട്ടയവസ്തുവാണ്. പട്ടയഭൂമിയില്‍ അനധികൃത ഖനനം പാടില്ളെന്ന് സര്‍ക്കാര്‍ നിര്‍ദേശം ഉണ്ട്. കഴിഞ്ഞദിവസം കടവിള മേഖലയില്‍ നിന്ന് പുതിയ എന്‍.ഒ.സിക്കായി നാല് അപേക്ഷകളാണ് പഞ്ചായത്തില്‍ ലഭിച്ചത്. എന്നാല്‍, ആര്‍ക്കും അനുമതി നല്‍കേണ്ടെന്ന് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. അതേസമയം, പഞ്ചായത്തില്‍ ജൈവവൈവിധ്യപരിപാലന സമിതി (ബി.ഒ.സി) ഇതുവരെയും യോഗം ചേര്‍ന്നിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്‍റ്, രണ്ടു പഞ്ചായത്തംഗങ്ങള്‍, പ്രദേശത്തെ മൂന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരടക്കം ഏഴംഗങ്ങളാണ് ഇതില്‍ ഉണ്ടായിരിക്കേണ്ടത്. ഏറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന പഞ്ചായത്തില്‍ അടിയന്തരമായി ബി.ഒ.സി ചേരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.