ബിവറേജസ് ഒൗട്ട്ലെറ്റിനു സമീപത്തെ പെട്ടിക്കടകള്‍ മിനി ബാറുകളാവുന്നു

പാറശ്ശാല: പാറശ്ശാല ബിവറേജസ് കോര്‍പറേഷന്‍െറ ഒൗട്ട്ലെറ്റിനു സമീപത്തെ പെട്ടിക്കടകള്‍ മിനി ബാറുകളാവുന്നു. കടക്കാരന് 10 രൂപയും മദ്യവും നല്‍കിയാല്‍ റോഡിന്‍െറ വക്കില്‍നിന്ന് മദ്യപിക്കാം. സര്‍ക്കാര്‍ മദ്യവില്‍പനശാലക്ക് സമീപത്ത് ചില പെട്ടിക്കടകളാണ് മദ്യപന്മാര്‍ക്ക് അവസരമൊരുക്കി നല്‍കുന്നത്. ഗ്ളാസില്‍ പകര്‍ന്ന് നല്‍കുന്നതിന് 10 രൂപയും ചെറിയ ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് അഞ്ചു രൂപയുമാണ് നിരക്ക്. എന്നാല്‍ പൊലീസ് നടപടിയെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. ഭരണപക്ഷത്തെ ഒരു രാഷ്ട്രീയ നേതാവിന്‍െറ ഒത്താശയോടെയാണ് കച്ചവടം പൊടിപൊടിക്കുന്നതെന്നും പൊലീസിന്‍െറ നിശബ്ദതക്കുപിന്നില്‍ മാസപ്പടിയാണെന്നും ആരോപണമുണ്ട്. മദ്യവില്‍പനശാല തുറക്കാത്ത ദിവസങ്ങളില്‍ ഈ പ്രദേശത്ത് ഒരു കട പോലും തുറക്കാറില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.