വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധസംഘം മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍െറ ആഭിമുഖ്യത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ശാസ്ത്ര-സാങ്കേതിക വിദഗ്ധരുടെ സംഘം മാണിക്കല്‍ പഞ്ചായത്ത് സന്ദര്‍ശിച്ചു. ഡോ. സുജിത് പ്രുസേത്, പ്രഫ. ഡോളി അറോറ എന്നിവരുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് പഞ്ചായത്ത് സന്ദര്‍ശിച്ചത്. ഐ.ഐ.പി.എയുടെ ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്കുള്ള 15ാമത് പരിശീലന പരിപാടിയോടനുബന്ധിച്ചായിരുന്നു സന്ദര്‍ശനം. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. സുജാതയുടെ നേതൃത്വത്തില്‍ അംഗങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്‍റ് വിശദീകരിച്ചു. വൈസ് പ്രസിഡന്‍റ് കെ. ജയന്‍, സെക്രട്ടറി എം.പി. പ്രമോദ്, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ വിജയകുമാരി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.