തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഘോഷയാത്ര നടക്കുന്നതിനാല്‍ നഗരത്തില്‍ ഉച്ചക്ക് ഒന്നുമുതല്‍ വൈകീട്ട് ഏഴുവരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തും. എം.സി റോഡില്‍നിന്ന് തമ്പാനൂര്‍, കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ പട്ടം-കുറവന്‍കോണം-കവടിയാര്‍- വെള്ളയമ്പലം-വഴുതക്കാട്-തൈക്കാട്-ഫൈ്ള ഓവര്‍ വഴി തമ്പാനൂര്‍ ഭാഗത്തേക്കും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ടവ കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴിയും പോകണം. എന്‍.എച്ച് റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പട്ടം ഭാഗത്തുനിന്ന് കുറവന്‍കോണം-കവടിയാര്‍-വെള്ളയമ്പലം-വഴുതക്കാട്- തൈക്കാട്-ഫൈ്ള ഓവര്‍ വഴി തമ്പാനൂര്‍ ഭാഗത്തേക്കും കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം -അട്ടക്കുളങ്ങര വഴിയും പോകണം. ഘോഷയാത്ര സംസ്കൃത കോളജില്‍ ആരംഭിക്കുമ്പോള്‍ കിഴക്കേകോട്ടനിന്ന് എം.സി റോഡിലേക്കും എന്‍.എച്ച് റോഡിലേക്കും പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം, ഫൈ്ള ഓവര്‍- തൈക്കാട്-സ്റ്റാച്യു-വെള്ളയമ്പലം-മ്യൂസിയം-പി.എം.ജി വഴിയും പോകണം. കിഴക്കേകോട്ടനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിള്ളിപ്പാലം-ഫൈ്ള ഓവര്‍-തൈക്കാട്-സ്റ്റാച്യു-വെള്ളയമ്പലം വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് പേട്ട, കഴക്കൂട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര- കൊത്തളം റോഡ്- ശ്രീവരാഹം-ഈഞ്ചക്കല്‍ വഴി പോകണം. കിഴക്കേകോട്ട ഭാഗത്തുനിന്ന് കരമന, പാപ്പനംകോട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര-കിള്ളിപ്പാലം വഴി പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് എന്‍.എച്ച്- എം.സി റോഡിലേക്ക് പോകേണ്ട വാഹനങ്ങള്‍ അരിസ്റ്റോ ജങ്ഷന്‍-മോഡല്‍ സ്കൂള്‍-പനവിള-ഫൈ്ള ഓവര്‍ വഴി പാളയം അടിപ്പാതയിലൂടെ പോകണം. തമ്പാനൂര്‍ ഭാഗത്തുനിന്ന് വിഴിഞ്ഞം-കോവളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഫൈ്ള ഓവര്‍-കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി പോകണം. ഘോഷയാത്ര കടന്നുപോകുമ്പോള്‍ എം.ജി റോഡിലേക്ക് വാഹനങ്ങളെ കടത്തിവിടില്ല. രാവിലെ 10 മുതല്‍ ചരക്കുവാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശം അനുവദിക്കില്ല. പൂജപ്പുര കലോത്സവ വേദിയിലേക്ക് വരുന്ന വാഹനങ്ങള്‍ എല്‍.ബി.എസ് കാമ്പസിലും തൈക്കാട് പൊലീസ് ഗ്രൗണ്ടിലേക്ക് വരുന്ന വാഹനങ്ങള്‍ വിമന്‍സ് കോളജ് കാമ്പസിലും പുത്തരിക്കണ്ടം കോര്‍പറേഷന്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യണം. വാഹനങ്ങളില്‍ ഡ്രൈവര്‍മാരുടെ ഫോണ്‍ നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിക്കണം. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം. ഫോണ്‍: 1099, 0471- 2558731, 0471-2558726, 9497987001, 9497987002.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.