മന്ത്രിയുമൊത്തുള്ള ബസ് യാത്ര കുട്ടികള്‍ക്ക് ഹരമായി

തിരുവനന്തപുരം: പതിറ്റാണ്ടുകള്‍ക്കുശേഷം സ്കൂളിന് സ്വന്തമായി കിട്ടിയ ബസില്‍ മന്ത്രി വി.എസ്. ശിവകുമാറിനൊപ്പമുള്ള നഗരയാത്ര അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. എം.എല്‍.എ ഫണ്ടില്‍നിന്ന് 12.22 ലക്ഷം രൂപ വിനിയോഗിച്ച് മന്ത്രി ശിവകുമാര്‍ തന്നെയാണ് സ്കൂളിന് ബസ് വാങ്ങി നല്‍കിയത്. അതിന്‍െറ ഉദ്ഘാടന വേളയിലായിരുന്നു കുട്ടികളോടൊത്തുള്ള നഗരസവാരി. 90 ആണ്‍കുട്ടികള്‍ ഉള്‍പ്പെടെ 140 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. ഇവരില്‍ 40 പേര്‍ സ്വകാര്യവാഹനം വാടകക്കെടുത്താണ് യാത്ര ചെയ്തിരുന്നത്. മാസവാടകയായ 25,000 രൂപ കുട്ടികളും പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് നല്‍കിവരുന്നത്. മന്ത്രിയുടെ വക ബസ് കിട്ടിയതോടെ സ്വകാര്യവാഹനത്തിനും വാടകക്കും വിട. ഡ്രൈവര്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് ഇരിക്കാവുന്ന പുതിയ ബസ് കിട്ടിയതോടെ കൂടുതല്‍ കുട്ടികള്‍ അതില്‍ യാത്രചെയ്യാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.