തിരുവനന്തപുരം: ഇടവക്കോട് സംഘര്‍ഷത്തില്‍ പരിക്കേറ്റവരുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയവര്‍ വീണ്ടും ചേരിതിരിഞ്ഞ് തമ്മില്‍ത്തല്ലി. പരിക്കേറ്റവരെ കൊണ്ടുവന്ന കോണ്‍ഗ്രസ്-സി.പി.എം പ്രവര്‍ത്തകരാണ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിനുമുമ്പില്‍ തമ്മിലടിച്ചത്. രാത്രി ഒമ്പതരയോടെയാണ് ഇരുവിഭാഗം ഏറ്റുമുട്ടിയത്. സംഘര്‍ഷാവസ്ഥ കണ്ട് ആശുപത്രിയില്‍ എത്തിയവര്‍ ഭയചകിതരായി. സുരക്ഷാജീവനക്കാരോ എയ്ഡ്പോസ്റ്റിലെ പൊലീസുകാരോ ഇടപെടാത്തതിനാല്‍ സംഘര്‍ഷാവസ്ഥ നീണ്ടു. വിവരമറിയിച്ചതിനത്തെുടര്‍ന്ന് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍നിന്ന് പൊലീസുകാരത്തെി. ഫൈ്ളയിങ് സ്ക്വാഡ് വാഹനങ്ങളില്‍ കൂടുതല്‍ പൊലീസുകാര്‍ എത്തിയാണ് സംഘര്‍ഷത്തിന് അറുതിവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.