തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വിസ് –തിരുവഞ്ചൂര്‍

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരക്കാരുടെ ചിരകാല അഭിലാഷമായിരുന്ന ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ളക്സിന്‍െറ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 4.23 കോടി മുടക്കി പണിത കോംപ്ളക്സില്‍ 40 മുറികളും വിശാലമായ കാത്തിരിപ്പ് മുറിയുമുണ്ട്. മൂന്നാര്‍, പൊന്മുടി തുടങ്ങിയയിടങ്ങളിലേക്ക് ആരംഭിച്ച സര്‍വിസുകളുടെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ തെക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കുമെന്നും ഇതിന് കരാറായതായും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ജനങ്ങളുടെ വകയാണെന്നും ഇത് നന്നായി പരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസം 105 കോടി രൂപ നഷ്ടത്തില്‍നിന്ന് 42 കോടിയിലത്തെിക്കാന്‍ കഴിഞ്ഞെന്നും ഉടന്‍ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലത്തെിക്കാന്‍ സര്‍ക്കാറിന് സാധിക്കുമെന്നും പറഞ്ഞു. എം.എല്‍.എ ആര്‍. ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ബസ് സര്‍വിസുകളുടെ ഫ്ളാഗ് ഓഫ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ആന്‍റണി ചാക്കോ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു, ചെയര്‍പേഴ്സണ്‍ ഡബ്ള്യു.ആര്‍. ഹീബ, വൈസ് ചെയര്‍മാന്‍ കെ.കെ. ഷിബു, കൗണ്‍സിലര്‍ വി. ഹരികുമാര്‍, കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ആര്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.