നേമം: അവസാനഘട്ട പണി പൂര്‍ത്തിയാകാത്തതിനാല്‍ കരമന-കളിയിക്കാവിള ദേശീയപാത ഒന്നാംഘട്ട ഉദ്ഘാടനം നീട്ടി. രണ്ടാഴ്ചയെങ്കിലും കഴിഞ്ഞേ പണി തീരൂവെന്ന് കരാറുകാര്‍ പറയുന്നു. ദേശീയപാതയില്‍ മിക്കയിടത്തും മീഡിയന്‍ ഓപണിങ് കീറാമുട്ടിയായി. ഒന്നാംഘട്ട ആറുവരിപാതയുടെ ഉദ്ഘാടനം ബുധനാഴ്ച നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മീഡിയന്‍, ഓടകള്‍, നടപ്പാതയോട് ചേര്‍ന്നുള്ള സുരക്ഷാവേലി, റോഡിലെ ലൈന്‍ തിരിക്കല്‍ പെയ്ന്‍റിങ് ജോലികള്‍ എന്നിവ ബാക്കിയായി. നേമം സ്കൂളിന് മുന്നിലെ അടിപ്പാതയുടെ പണിയും അവസാന ഘട്ടത്തിലാണ്. ടാറിങ് ജോലികള്‍ പ്രാവച്ചമ്പലം വരെയായെങ്കിലും അനുബന്ധ ജോലികള്‍ പലയിടത്തും തീരാനുണ്ട്. ഇടക്കിടെയുണ്ടായ മഴയും ചില സംഘടനകളുടെ ഇടപെടലും റോഡുപണിക്ക് വിഘാതമായി. അതേസമയം, എല്ലായിടത്തും മീഡിയന്‍ ഓപണിങ് വേണമെന്ന നാട്ടുകാരുടെ തര്‍ക്കം പരിഹരിക്കാത്തത് പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവില്‍ കരമന മുതല്‍ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്റര്‍ ദൂരത്ത് നീറമണ്‍കര, കൈമനം, പാപ്പനംകോട്, കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം, പ്രാവച്ചമ്പലം എന്നിവിടങ്ങളിലാണ് ഇത് അനുവദിച്ചിട്ടുള്ളത്. എന്നാല്‍, അഞ്ച് സ്ഥലങ്ങളില്‍ക്കൂടി ഓപണിങ് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ രംഗത്തത്തെിയിരിക്കുന്നത്. ഇവിടങ്ങളില്‍ മീഡിയന്‍ ഓപ്പണിങ് ഇട്ടാല്‍ വന്‍ അപകടസാധ്യത ഉണ്ടാകാനിടയുണ്ടെന്ന് കരാറുകാര്‍ മുന്നറിയിപ്പ് നല്‍കി. ഒന്നാംഘട്ട ഉദ്ഘാടനദിവസംതന്നെ രണ്ടാംഘട്ട സ്ഥലമേറ്റെടുക്കല്‍ തുക വിതരണം ആരംഭിക്കാനും പാതയുടെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം-ബാലരാമപുരം വഴിമുക്ക് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.