സമാന്തര സര്‍വിസുകളുടെ അനധികൃത പാര്‍ക്കിങ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു

ബാലരാമപുരം: വടക്കേവിള റോഡിലെ സമാന്തര സര്‍വിസിന്‍െറ അനധികൃത പാര്‍ക്കിങ് നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. സമാന്തര സര്‍വിസ് വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങ് കാരണം പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗത തടസ്സം നേരിടുന്നുണ്ട്. നിസ്സാര കരണങ്ങളാല്‍ യാത്രക്കാരെ പരിശോധനയുടെ പേരില്‍ പീഡിപ്പിക്കുന്ന പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഈ ദുരവസ്ഥ കണ്ടില്ളെന്ന് നടിക്കുകയാണ്. വടക്കേവിളയിലോടുന്ന സമാന്തര സര്‍വിസ് വാഹനങ്ങള്‍ക്കേറെയും കൃത്യമായ രേഖകളില്ല. നടപടി സ്വീകരിച്ചാല്‍ പ്രതിഷേധമുണ്ടാകുമെന്ന് ഭയന്ന് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ മടിക്കുന്നു. റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെടുന്നവരെ അസഭ്യം പറയുന്നതും നിത്യസംഭവമാണ്. വടക്കേവിള റെസിഡന്‍റ്സ് അസോസിയേഷനും നാട്ടുകാരും നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലം കാണാറില്ല. അനധികൃത പാര്‍ക്കിങ്ങിനെ ചോദ്യം ചെയ്തയാളുടെ കാറിന്‍െറ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഈ സംഭവത്തെ തുടര്‍ന്ന് വടക്കേവിള റോഡില്‍ ഒരു മണിക്കൂറിലേറെ ഗതാഗത തടസ്സം നേരിട്ടു. താക്കോല്‍ തിരികെ നല്‍കിയില്ല.സമാന്തര വാഹനങ്ങള്‍ക്ക് ടിക്കറ്റടിക്ക് അനുമതിയില്ളെങ്കിലും ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ ഇവിടെ പരിശോധന നടത്താറില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് പരിശോധന നടത്താനത്തെിയ ഉദ്യോഗസ്ഥരെ കൊടിനടയില്‍ ആക്രമിച്ച സംഭവവുമുണ്ട്. കൊടിനട സ്റ്റാന്‍ഡിലെ സമാന്തര സര്‍വിസ് വാഹനങ്ങള്‍ റോഡരികില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത തരത്തിലാണ് പാര്‍ക്കിങ്. അനധികൃത പാര്‍ക്കിങ് മാറ്റിയാലേ ഇതുവഴിയുളള ഗതാഗത തടസ്സത്തിന് പരിഹാരം കാണാന്‍ സാധിക്കൂവെന്ന് കൊടിനടനിവാസികള്‍ പറയുന്നു. പഞ്ചായത്ത് വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് ഏരിയ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ പലപ്പോഴും വാഹനം പാര്‍ക്കിങ്ങിന് പോകാതെ റോഡരികിലാണ് പാര്‍ക്ക് ചെയ്യുന്നത്. റോഡരികിലെ അനധികൃത പാര്‍ക്കിങ്ങിന് പരിഹാരം കാണുന്നതിന് അധികൃതര്‍ രംഗത്തത്തെണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.