കഴക്കൂട്ടം: മംഗലപുരത്തെയും പരിസരങ്ങളിലെയും അനധികൃത കളിമണ്‍ ഖനനം കാരണം പ്രദേശവാസികള്‍ക്ക് രോഗങ്ങള്‍ പടര്‍ന്നുവെന്ന ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് അധികൃതര്‍ അട്ടിമറിച്ചു. പാരിസ്ഥിതിക ആഘാത പഠനം നടത്തി 2012ല്‍ ജിയളോജിവകുപ്പിന് സമര്‍പ്പച്ച റിപ്പോര്‍ട്ട് അട്ടിമറിച്ചതിന് പിന്നാലെയാണ് കലക്ടര്‍ കണ്‍വീനറായ മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ടും അട്ടിമറിക്കപ്പെട്ടത്. സര്‍ക്കാറിലെ ഉന്നതര്‍ക്കും പഞ്ചായത്ത് പ്രതിനിധികള്‍ക്കും -ജിയളോജി -മലിനീകരണ ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും കമ്പനിയുമായുള്ള സ്വാധീനമാണ് അട്ടിമറിയിലൂടെ പുറത്തായത് . പ്രദേശവാസികള്‍ക്ക് ആസ്ത്മ, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് സ്ഥലം പരിശോധിച്ച ഡി.എം.ഒ റിപ്പോര്‍ട്ട് ചെയ്തത്. കളിമണ്‍ഖനനത്തിന്‍െറ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച മോണിറ്ററിങ് കമ്മിറ്റിയിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വിവരം ധരിപ്പിച്ചത്. കലക്ടര്‍ കണ്‍വീനറായ മോണിറ്ററിങ് കമ്മിറ്റിയില്‍ ജിയളോജിസ്റ്റ്, മംഗലപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മലിനീകരണ വകുപ്പ് എക്സിക്യൂട്ടിവ് എന്‍ജീനീയര്‍, സെസ് സയിന്‍റിസ്റ്റ്, ജില്ലാമെഡിക്കല്‍ ഓഫിസര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ് . പഞ്ചായത്തിലെ എട്ടുവാര്‍ഡുകളില്‍ 16 ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായും ഇവ നിബന്ധനകള്‍ പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോണിറ്ററിങ് കമ്മിറ്റിയില്‍ മംഗലപുരം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിരുന്നു. ജലസാന്നിധ്യം കണ്ടതിനു ശേഷം നടത്തുന്ന ആഴഖനനം പ്രദേശത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാക്കുന്നുവെന്നും ഖനനം നടത്തി രൂപപ്പെടുന്ന വന്‍കുഴികള്‍ മൂടുന്നില്ളെന്നും പ്രദേശവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങള്‍ പിടിപെടുന്നതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഖനനത്തിന് പരിസ്ഥിതി മലിനീകരണ വകുപ്പ് ലൈസന്‍സില്ല. ഖനനസമയത്തുണ്ടാകുന്ന വെള്ളം സമീപത്തെ ജലാശയങ്ങളിലേക്ക് ഒഴുക്കുമ്പോള്‍ പുഴകള്‍ മലിനമാകുന്നതായും മലിനീകരണ വകുപ്പ് മോണിറ്ററിങ് കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമിതഭാരവുമായിപോകുന്ന ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ആര്‍.ടി.ഒക്ക് നിര്‍ദേശം നല്‍കാനും കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. അനധികൃത കളിമണ്‍ ഖനന സ്ഥാപനങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കാനും എം.ഡി.എം മോണിറ്ററിങ് കമ്മിറ്റിയില്‍ ജില്ലാ ജിയളോജിസ്റ്റിന് നിര്‍ദേശം നല്‍കി. നടപടികള്‍ പേരിനുമാത്രം ഒതുക്കി കമ്പനികളെ സംരക്ഷിക്കുന്ന നിലപാടെടുക്കാനാണ് വകുപ്പുകളും സര്‍ക്കാറും താല്‍പര്യംകാട്ടിയത് . അഞ്ച് ഹെക്ടറില്‍ കൂടുതലുള്ള ഭൂമിയില്‍ ഖനനം നടത്താന്‍ പരിസ്ഥിതി ആഘാത പഠനം നടത്തിയതിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ ഖനനാനുമതി നല്‍കാവൂവെന്ന ചട്ടം നിലനില്‍ക്കെയാണ് ജിയളോജി വകുപ്പ് അടക്കമുള്ളവ അനധികൃത ഖനനത്തിന് കണ്ണടച്ച് അനുമതി നല്‍കുന്നത്. പഠന റിപ്പോര്‍ട്ടുകളും മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ടുകളും എതിരായിരിക്കെ ഇവയെല്ലാം പരസ്യമായി അട്ടിമറിച്ചുള്ള നടപടിയാണ് അധികൃതര്‍ കൈക്കൊണ്ടത്. സര്‍ക്കാറിലേക്ക് പലതവണ റിപ്പോര്‍ട്ടുകളത്തെിയെങ്കിലും കമ്പനി പണം കൊടുത്ത് ഒതുക്കി. കമ്പനികള്‍ക്കെതിരെ പഞ്ചായത്ത് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. അനധികൃത കളിമണ്‍ ഖനനം നടക്കുന്നതായും പരിസരവാസികള്‍ക്ക് രോഗങ്ങളുണ്ടാകുന്നതായും പഞ്ചായത്ത് സെക്രട്ടറിതന്നെ 2011ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കാതെ ഖനനത്തിന് മൗനാനുവാദം നല്‍കാനാണ് പഞ്ചായത്ത് ആവേശം കാട്ടിയത് . ഖനനത്തിന് മേല്‍ നടപടിയെടുക്കാന്‍ അനുവാദമില്ളെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.