വഞ്ചിയൂര്‍ റോഡ് നിര്‍മാണത്തിന്‍െറ അവസാനഘട്ടം കുരുക്കില്‍

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഗതാഗതക്കുരുക്കിന് മോചനമായി ജനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വഞ്ചിയൂര്‍ റോഡ് നിര്‍മാണം കുരുക്കില്‍. നിര്‍മാണം പൂര്‍ത്തിയാക്കാനിരിക്കെ ഒരു ഭാഗത്ത് ഡ്രെയിനേജ് മാലിന്യം ആമയിഴഞ്ചാന്‍ തോട്ടിലേക്ക് കടത്തിവിടാന്‍ അധികൃതര്‍ നടത്തിയ രഹസ്യനീക്കമാണ് വിനയായത്. നാട്ടുകാരും വിവിധ പാര്‍ട്ടികളും പ്രതിഷേധവുമായി എത്തിയതോടെ അവസാനഘട്ട പണികള്‍ തടസ്സപ്പെട്ടു. നഗരവികസന പദ്ധതിയുടെ ഭാഗമായി വഞ്ചിയൂര്‍ ജങ്ഷന്‍ മുതല്‍ പഴയ കലക്ടറേറ്റ് വരെയാണ് ആമയിഴഞ്ചാന്‍ തോടിന് മുകളിലൂടെ റോഡ് നിര്‍മാണം ആരംഭിച്ചത്. ആറ് കോടി രൂപ ചെലവില്‍ തോടിന് മുകളില്‍ കലുങ്കുകള്‍ സ്ഥാപിച്ചായിരുന്നു റോഡ് നിര്‍മാണം. നവീകരണം ഏറക്കുറെ പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് ശ്രമം തുടരവെയാണ് പ്രതിഷേധം ഉണ്ടായത്. വഞ്ചിയൂര്‍ ഭാഗത്ത് തോടിന് മുകളില്‍ സ്ളാബ് ഇടുന്ന ഭാഗത്ത് ഡ്രെയിനേജ് മാലിന്യം തള്ളുന്ന പൈപ്പ്ലൈന്‍ കണ്ടതാണ് പ്രശ്നമായത്. തോടിന് കുറുകെ കടന്നുപോയിരുന്ന ലൈന്‍ പൊളിച്ചുമാറ്റിയ അധികൃതര്‍ പൈപ്പ് കൂട്ടിയോജിപ്പിക്കാതെ തോടിലേക്ക് മലിനജലം കടക്കുന്നരീതിയില്‍ സ്ഥാപിക്കുകയായിരുന്നു. ഇതറിഞ്ഞ നാട്ടുകാരും ബി.ജെ.പിക്കാരും പ്രതിഷേധവുമായത്തെി നിര്‍മാണം തടഞ്ഞു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് എങ്ങനെയും ഉദ്ഘാടനം നടത്തി വോട്ട് തട്ടാനുള്ള മന്ത്രിയുടെയും കോണ്‍ഗ്രസിന്‍െറയും പദ്ധതിയാണ് ഇതിന് പിന്നിലെന്ന് അവര്‍ ആരോപിച്ചു. തോട്ടിലേക്ക് മലിനജലം തുറന്നുവിട്ടതോടെ സമീപവാസികള്‍ക്ക് ദുരിതമായെന്നും പരാതി ഉയര്‍ന്നു. പകര്‍ച്ചവ്യാധി പിടിപെടുമെന്ന ഭീതിയിലുമാണ് നാട്ടുകാര്‍. പ്രതിഷേധമായി ബി.ജെ.പി ശനിയാഴ്ച ധര്‍ണ നടത്തി. പി. അശോക്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ശ്രീവരാഹം വിജയന്‍, അഡ്വ. മുരളി കുമാര്‍, വിനോദ് തമ്പി, ശബരി, കെ.എസ്. അനില്‍കുമാര്‍, ശങ്കര്‍റാം എന്നിവര്‍ സംസാരിച്ചു. വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും കോടതിക്ക് സമീപത്തെ തിരക്കേറിയ റോഡില്‍ യാത്രാദുരിതം നിലനില്‍ക്കുകയാണ്. മോശമായ റോഡില്‍ പൊടി ശല്യവും രൂക്ഷമാണ്. അതിനാല്‍ പ്രശ്നം അടിയന്തരമായി പരിഹരിച്ച് റോഡ് യാത്രായോഗ്യം ആക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.