പാറശ്ശാല: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഇരട്ട വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കേരളം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന വാര്‍ഡുകളില്‍ ഇരുസംസ്ഥാനങ്ങളിലെയും റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൈവശമുള്ളവര്‍ ഒട്ടേറെയുണ്ട്. പാറശ്ശാല പഞ്ചായത്തിലെ 115 മുതല്‍ 120 വരെയുള്ള ബൂത്തുകളില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേരുള്ള നൂറിലധികം പേര്‍ക്ക് തമിഴ്നാട്ടിലെ കളിയിക്കാവിള, പളുകല്‍ പഞ്ചായത്തുകളില്‍ വോട്ടുണ്ട്. 10 വര്‍ഷത്തിനുള്ളിലാണ് ഭൂരിഭാഗം പേരും റേഷന്‍ കാര്‍ഡും ഇലക്ഷന്‍ കാര്‍ഡും തരപ്പെടുത്തിയത്. ബൂത്ത് നമ്പര്‍ 115 ല്‍ 12 ഉം 116 ല്‍ 35 ഉം 117 ല്‍ 22 ഉം 118 ല്‍ പത്തെണ്ണവും വീതം കളിയിക്കാവിള പഞ്ചായത്തിലെ 152 മുതല്‍ 155 വരെയുള്ള ബൂത്തുകളില്‍പ്പെട്ടവരാണ്. റേഷന്‍ കാര്‍ഡ് ഇല്ല എന്ന് സ്ഥലം എം.എല്‍.എ സാക്ഷ്യപ്പെടുത്തിയ കത്തും പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നതായുള്ള റെസിഡന്‍റ്സ് സര്‍ട്ടിഫിക്കറ്റും വില്ളേജ് ഓഫിസില്‍നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റുമാണ് റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്നതിന് ഹാജരാക്കേണ്ടത്. എന്നാല്‍ വസ്തുതകള്‍ മറച്ചാണ് രാഷ്ട്രീയക്കാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സ്വാധീനിച്ച് പലരും കാര്‍ഡ് തരപ്പെടുത്തുന്നത് രണ്ട് റേഷന്‍ കാര്‍ഡുകളിലേക്കും പാസ്പോര്‍ട്ട് എടുത്തിട്ടുള്ളവര്‍ ഉള്ളതായി നേരത്തേ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടത്തെിയിട്ടുണ്ട്. ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമ്പോള്‍ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ബന്ധപ്പെട്ട ഓഫിസുകളില്‍ തിരിച്ച് ഏല്‍പ്പിക്കണമെന്ന ചട്ടം പലരും പാലിക്കാറില്ല. എന്നാല്‍, പഴയ കാര്‍ഡുകളെക്കുറിച്ച് കാര്യമായ അന്വേഷണം നടത്താതെ അപേക്ഷകന്‍െറ വിശദീകരണം മാത്രം വിശ്വസിച്ച് നടപടികള്‍ എടുക്കുന്നതാണ് ഒന്നില്‍ കൂടുതല്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിനു കാരണം. പല വാര്‍ഡുകളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി നേതാക്കള്‍ ഇരട്ട കാര്‍ഡുകള്‍ തരപ്പെടുത്തി നല്‍കുന്നുണ്ട്. റേഷന്‍കടക്കാര്‍ക്ക് ഇത്തരക്കാരെക്കുറിച്ച് വ്യക്തമായ വിവരമുണ്ടെങ്കിലും റേഷന്‍ സാധനങ്ങള്‍ മറിച്ച് വില്‍ക്കാമെന്നതിനാല്‍ ഇതു പുറത്തുപറയാറില്ല. പൊതുവിതരണ സമ്പ്രദായത്തിനും രാജ്യസുരക്ഷക്കും ഭീഷണിയാകുന്ന തരത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്ത സന്ദര്‍ഭത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്നും അംഗത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.