ആറ്റിങ്ങല്‍: ഓടയില്‍നിന്നുള്ള മലിനജലം പുറത്തേക്കൊഴുകി റോഡില്‍ കെട്ടിനില്‍ക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഹോട്ടല്‍ ഉള്‍പ്പെടെ സ്വകാര്യ സ്ഥാപനങ്ങളിലെ മാലിന്യമാണ് ഓടയിലൂടെ റോഡിലേക്ക് ഒഴുകുന്നത്. വക്കം റഷീദ് റോഡിനരികിലെ ഓടയില്‍നിന്നുള്ള മാലിന്യമാണ് പുറത്തേക്ക് പരന്നൊഴുകുന്നത്. ഈ റോഡ് ചെന്നുചേരുന്ന ആറ്റിങ്ങല്‍ കച്ചേരിനട - പാടിക്കവിളാകം - കരിച്ചയില്‍ റോഡിലാണ് വെള്ളക്കെട്ട്. ആറ്റിങ്ങല്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍നിന്ന് തുടങ്ങി പാടിക്കവിളാകത്ത് എത്തുന്നതാണ് വക്കം റഷീദ് റോഡ്. ഈ റോഡിന്‍െറ ഇടത് വശത്തായാണ് ഓട നിര്‍മിച്ചിട്ടുള്ളത്. ഓടക്ക് എല്ലായിടത്തും മൂടിയില്ല. പല സ്ഥലങ്ങളിലും മാലിന്യം സമീപത്തെ പുരയിടങ്ങളിലേക്ക് പരന്നൊഴുകുന്നുണ്ട്. ഈ മലിനജലവും പൊലീസ് സ്റ്റേഷന്‍െറ ഭാഗത്തുനിന്നൊഴുകിയത്തെുന്ന മലിനജലവും കൂടിയാണ് പാടിക്കവിളാകം റോഡില്‍ വെള്ളക്കെട്ടുണ്ടാക്കുന്നത്. വക്കം റഷീദ് റോഡിന്‍െറ ഇരുവശത്തും ഹോട്ടല്‍ ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല സ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യവും ഓയിലേക്കാണ് തുറന്നുവിടുന്നത്. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ഒഴുകിയിറങ്ങുന്നതിനാല്‍ പ്രദേശത്താകെ ദുര്‍ഗന്ധവുമാണ്. മൂക്ക് പൊത്താതെ ഇതുവഴി നടക്കാന്‍ കഴിയില്ല. പരാതി പറഞ്ഞിട്ടും അധികൃതരാരും തിരിഞ്ഞു നോക്കുന്നില്ളെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഓട പൊട്ടിയൊഴുകുന്നതിന് സമീപത്തായി ഒരു പാരലല്‍ കോളജ് പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ദുര്‍ഗന്ധം സഹിച്ചുവേണം അധ്യാപകരും വിദ്യാര്‍ഥികളും സ്ഥാപനത്തിലത്തൊന്‍. പുറത്തേക്കൊഴുകുന്ന മലിനജലം പുരയിടത്തിലൂടെ ഒഴുകി പാടിക്കവിളാകം റോഡിലത്തെുന്നുണ്ട്. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ചൊറിപിടിക്കുന്നതായും പരാതിയുണ്ട്. നഗരത്തിലെ തിരക്കില്‍നിന്ന് രക്ഷപ്പെടാനുമുള്ള മാര്‍ഗമാണ് കച്ചേരിനട- പാടിക്കവിളാകം- കരിച്ചയില്‍ റോഡ്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാകുമ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് ഈ റോഡ് വഴി ബി.എച്ച്.എസ്.എസ് ജങ്ഷന്‍, മൂന്നുമുക്ക്, തച്ചൂര്‍ക്കുന്ന് എന്നിവിടങ്ങളിലേക്ക് എത്താന്‍ കഴിയും. നഗരസഭയുടെ നിയന്ത്രണത്തിലുള്ളതാണ് രണ്ട് റോഡും. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണമെന്നും തകര്‍ന്ന റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കി യാത്രാക്ളേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.