തിരുവനന്തപുരം: സാന്ത്വന പരിചരണത്തിനൊപ്പം നിരാലംബയായ സഹജീവിക്ക് തലചായ്ക്കാന്‍ വീടൊരുക്കി കാരുണ്യത്തിന്‍െറയും സ്നേഹത്തിന്‍െറയും പുതുവഴി തുറക്കുകയാണ് ‘ടോപിക്’ എന്ന പാലിയേറ്റിവ് സംഘടന. മുട്ടത്തറ വടുവൊത്ത് ആല്‍ത്തറ ജങ്ഷന് സമീപം ശശികലയ്ക്ക് യാഥാര്‍ഥ്യമായത് വീടെന്ന സ്വപ്നം. സാന്ത്വനം എന്ന പേരില്‍ നിര്‍മിച്ച വീടിന്‍െറ താക്കോല്‍ ദാനത്തിന് നടന്‍ സുരേഷ് ഗോപിയും എത്തുന്നുണ്ട്. നിര്‍ധനയും വികലാംഗയും രോഗിയുമായ ശശികലയ്ക്ക് ഒരു സെന്‍റ് ഭൂമി ഉണ്ടായിരുന്നെങ്കിലും പരാധീനതക്കിടയില്‍ വീട് എന്നത് സ്വപ്നമായി അവശേഷിക്കുകയായിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ടതോടെ ദുരിതങ്ങളോട് മല്ലടിച്ച് ബന്ധുവീട്ടിലായിരുന്നു താമസം. ജോലിയെടുത്ത് ജീവിക്കാനും അവശത തടസ്സമായി. ഈ ജീവിതദുരിതങ്ങള്‍ ആദ്യം കണ്ടറിഞ്ഞത് സഹപാഠിയായ ബിന്ദുകലയാണ്. ഇവര്‍ ‘ടോപിക്’ എന്ന സാന്ത്വന സംഘടനയെ സമീപിച്ചു. സെക്രട്ടറി ഷീല എബ്രഹാമിന്‍െറ നേതൃത്വത്തില്‍ സംഘടന മുന്നിട്ടിറങ്ങിയതോടെ ഒരു സെന്‍റില്‍ ഉയര്‍ന്നത് മനോഹരമായ വീട്. ഒരു കിടപ്പ് മുറിക്കൊപ്പം ബാത്ത്റൂം, അടുക്കള, വരാന്ത എന്നിവയും സജ്ജം. വൈദ്യുതി കണക്ഷനും ലഭ്യമാക്കി. താന്‍ നേരില്‍ കാണാന്‍ ആഗ്രഹിച്ച സൂപ്പര്‍ താരത്തില്‍നിന്ന് താക്കോല്‍ വാങ്ങി സ്വപ്നവീട്ടില്‍ തലചായ്ക്കുന്നതിന്‍െറ സന്തോഷത്തിലാണ് ശശികല. ചടങ്ങ് ആഘോഷമാക്കാന്‍ നാട്ടുകാരും രംഗത്തുണ്ട്. തിങ്കളാഴ്ച രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ കൗണ്‍സിലര്‍ എസ്.ആര്‍. അഞ്ജു, മുന്‍ കൗണ്‍സിലര്‍ ബി. രാജേന്ദ്രന്‍, ശാസ്തമംഗലം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.