തിരുവനന്തപുരം: ഉത്സവങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ ഏറ്റെടുക്കാന്‍ അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. പാളയം ഒബ്സര്‍വേറ്ററി ജങ്ഷനില്‍ ഫ്രണ്ട്സ് സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്‍െറ സൗഹൃദ കൂട്ടായ്മയും ഒ.എന്‍.വി സാംസ്കരിക സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടില്‍ വളരെക്കാലമായി അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ട ഘോഷയാത്രയും മറ്റും നടന്നിരുന്നു. ഇത്തരം ഉത്സവങ്ങളില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങളും പങ്കെടുത്തിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേനാളുകളായി ഇത്തരം ഉത്സവങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ചുമതല ചില രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുക്കുകയാണ്. പുരോഗമനപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ കുടുംബങ്ങളും പലപ്പോഴും ഇത്തരം ആചാരാനുഷ്ഠാനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അവരുടെ വിശ്വാസങ്ങളെ അംഗീകരിച്ചുതന്നെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് അവരുമായി സംവദിക്കുന്നതിന് ഇതുപോലെയുള്ള വേദികള്‍ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമിതി ജനറല്‍ കണ്‍വീനര്‍ എം. രാഘവന്‍ അധ്യക്ഷത വഹിച്ചു. സ്വാമി സന്ദീപാനന്ദ ഗിരി, രാജശ്രീവാര്യര്‍, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ഐഷ ബേക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.