കാഞ്ഞിരംകുളം: മോട്ടോര്‍ സൈക്കിളില്‍ കറങ്ങി പിടിച്ചുപറി തൊഴിലാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ പുറംപോക്ക് പുരയിടത്തില്‍ റോയിയാണ് (20) കാഞ്ഞിരംകുളം പൊലീസിന്‍െറ പിടിയിലായത്. കാഞ്ഞിരംകുളം പനനിന്ന എസ്.എന്‍ കോട്ടേജില്‍ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷയുടെ മൊബൈല്‍ ഫോണും പണവും അടങ്ങിയ ഹാന്‍ഡ് ബാഗ് തട്ടിപ്പറിച്ചതിനും, പൂവാര്‍ ബണ്ട് റോഡില്‍ യുവതിയുടെ പഴ്സ് പിടിച്ചുപറിച്ചതിനുമാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ജനുവരിയിലാണ് ലൂര്‍ദ്പുരത്തിനു സമീപം ബൈക്കിലത്തെി ഇയാള്‍ മഞ്ജുഷയുടെ ഹാന്‍ഡ്ബാഗ് തട്ടിയെടുത്തത്. മോഷ്ടിച്ച ഫോണില്‍നിന്ന് ഇയാള്‍ യുവതിയുടെ ഭര്‍ത്താവിനെ വിളിച്ചതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. നെയ്യാറ്റിന്‍കര ഡിവൈ. എസ്.പി നസീറിന്‍െറ നേതൃത്വത്തില്‍ പൂവാര്‍ സി.ഐ വിദ്യാധരന്‍ കാഞ്ഞിരംകുളം എസ്.ഐ അനൂപ് കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് എ.എസ്.ഐ പോള്‍വിന്‍, സി.പി.ഒമാരായ അജിത്ത്, പ്രവീണ്‍, പ്രേംദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.