ജനറല്‍ ആശുപത്രിയിലെ സര്‍ജിക്കല്‍ ബ്ളോക് പ്രവര്‍ത്തനം താറുമാറായെന്ന്

തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് വേണ്ടിയുള്ള കെട്ടിടനിര്‍മാണത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ പുതിയ സര്‍ജിക്കല്‍ ബ്ളോക്കിന്‍െറ പ്രവര്‍ത്തനം താറുമാറായിരിക്കുകയാണെന്ന് കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. മെഡിക്കല്‍ കോളജിനായി പഴയ സര്‍ജിക്കല്‍ വാര്‍ഡ് ഒഴിപ്പിച്ചെടുത്തതിന് പിന്നാലെയാണ് പുതിയ വാര്‍ഡും പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ സുരക്ഷാക്രമീകരണങ്ങളോ കൂടാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനംമൂലം രോഗികള്‍ ബുദ്ധിമുട്ടുകയാണ്. അത്യാസന്നനിലയിലെ രോഗികള്‍ക്ക് അന്തരീക്ഷ മലിനീകരണം മൂലം ശ്വാസതടസ്സവും ശ്വാസകോശരോഗങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ഇവിടേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യാനാവാതെ വിഷമിക്കുകയാണ് ഡോക്ടര്‍മാര്‍. കൂടാതെ ഐ.സി.യുവിലേക്കും മറ്റും ഓക്സിജന്‍ എത്തിക്കുന്ന കേന്ദ്രീകൃത ഓക്സിജന്‍ വിതരണപ്ളാന്‍റും പൊടി കാരണം തകരാറിലായിരിക്കുകയാണ്. ഇതുമൂലം രോഗികള്‍ക്ക് കാര്യക്ഷമമായി ഓക്സിജന്‍ നല്‍കാനാവാത്ത അവസ്ഥയിലാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.