പത്മ തീര്‍ഥക്കുളത്തിലെ കല്‍മണ്ഡപം ഇടിച്ചുനിരത്തി

തിരുവനന്തപുരം: പത്മതീര്‍ഥക്കുളത്തിലെ ചരിത്രസ്മാരകമായ കല്‍മണ്ഡപം ഇടിച്ചുനിരത്തി. അശ്വതി തിരുനാളിന്‍െറ നേതൃത്വത്തില്‍ ക്ഷേത്രനടയില്‍ പ്രതിഷേധം. വിവിധ സംഘടനകളും പ്രതിഷേധിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിന്‍െറ ഭാഗമായ പത്മതീര്‍ഥ ക്കുളത്തില്‍ സ്ഥാപിച്ചിരുന്ന ഒമ്പത് കല്‍മണ്ഡപങ്ങളില്‍ ഒന്നാണ് പൊളിച്ചുമാറ്റിയത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായാണ് ഈ മണ്ഡപം പൂര്‍ണമായും പൊളിച്ചത്. ചരിത്ര സ്മാരകങ്ങളായ മണ്ഡപം പൊളിച്ചതിനെതിരെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭക്തരും വിവിധ സംഘടനകളും പ്രതിഷേധവുമായത്തെിയത്. സംഭവം അറിഞ്ഞ് അശ്വതി തിരുനാളിന്‍െറ നേതൃത്വത്തില്‍ കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള പ്രതിനിധികളും സ്ഥലത്തത്തെി. അവര്‍ കുളത്തിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ വിശ്വഹിന്ദുപരിഷത്ത്, ശിവസേന ഉള്‍പ്പെടെ വിവിധ സംഘടനകളും പ്രതിഷേധവുമായത്തെി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ഒരു കാര്യവും കൊട്ടാരം പ്രതിനിധികളെ അറിയിക്കാത്തതിലും പ്രതിഷേധം ഉണ്ടായി. നിര്‍മിതികേന്ദ്രമാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പ്രതിഷേധം ശക്തമായതോടെ ജനപ്രതിനിധികളും തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തത്തെി. തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.