അവശേഷിക്കുന്നത് മൂന്ന് സിംഹങ്ങള്‍ നെയ്യാര്‍ഡാം സഫാരി പാര്‍ക്ക് അടച്ചുപൂട്ടലിലേക്ക് തന്നെ

കാട്ടാക്കട: പ്രഖ്യാപനങ്ങളും ഇടപെടലുകളും പാഴായി. നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക് അടച്ചുപൂട്ടലിലേക്ക്. കഴിഞ്ഞദിവസം ഒരു സിംഹം കൂടി ചത്തതോടെ പാര്‍ക്കില്‍ അവശേഷിക്കുന്ന സിംഹങ്ങള്‍ മൂന്നെണ്ണമായി. അവയില്‍ ഒരാണ്‍സിംഹം അവശനിലയിലാണ്. കാഴ്ചയില്ലാത്ത സിംഹം രണ്ട് ദിവസമായി ആഹാരം പോലും കഴിക്കുന്നില്ളെന്നാണ് വിവരം. 1984ല്‍ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കില്‍ 14 സിംഹങ്ങള്‍വരെ ഉണ്ടായിരുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് സഞ്ചാരികളാണ് നെയ്യാറിലത്തെിയത്. ജലസംഭരണിയാല്‍ ചുറ്റപ്പെട്ട നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ മരക്കുന്നത്ത് ദ്വീപുപോലുള്ള കാട്ടിലാണ് ഇന്ത്യയിലെ ഏക സിംഹ സഫാരി പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. എന്നാല്‍, വംശവര്‍ധന തടയുകയെന്ന ലക്ഷ്യത്തോടെ 2005ല്‍ നെയ്യാര്‍ഡാം സഫാരി പാര്‍ക്കിലെ സിംഹങ്ങളെ വന്ധ്യംകരിച്ചതോടെയാണ് പാര്‍ക്കിന് ശനിദശ തുടങ്ങിയത്. തുടര്‍ന്നിങ്ങോട്ട് ഓരോന്നായി ചത്തു തുടങ്ങി. സഫാരി പാര്‍ക്കിലെ ആണ്‍സിംഹത്തിന് പത്തൊമ്പതും മറ്റ് രണ്ട് പെണ്‍സിംഹങ്ങള്‍ക്ക് 16ഉം വയസ്സുണ്ട്. രണ്ട് സിംഹങ്ങള്‍ക്ക് ബീഫാണ് നല്‍കുന്നതെങ്കിലും അവക്കും തീറ്റക്ക് പ്രിയം കുറഞ്ഞു. കൂടുതല്‍ സിംഹങ്ങള്‍ എത്തിച്ച് പാര്‍ക്ക് ആകര്‍ഷകമാക്കാന്‍ തയാറാക്കിയ പദ്ധതികള്‍ ഇപ്പോഴും ഫയലിലുറങ്ങുകയാണ്. ഗുജറാത്തില്‍നിന്ന് ഒരു ജോടി സിംഹങ്ങളെ നെയ്യാര്‍ഡാമിലത്തെിക്കുന്നതിനുള്ള പദ്ധതിയാണ് ഫയലിലുറങ്ങുന്നത്. പാര്‍ക്കിലത്തെുന്നവരില്‍നിന്ന് വനംവകുപ്പ് പ്രതിവര്‍ഷം അരക്കോടിയോളം രൂപയാണ് സ്വരൂപിക്കുന്നത്. എന്നിട്ടും പാര്‍ക്കിനെ നാശത്തില്‍നിന്ന് കരകയറ്റാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. നെയ്യാര്‍ വന്യജീവി സങ്കേതത്തിന് കീഴിലെ ചീങ്കണ്ണി-മാന്‍ പാര്‍ക്കുകളും സഞ്ചാരികള്‍ക്ക് അന്യമാവുകയാണ്. മാന്‍ പാര്‍ക്കിലത്തെുന്ന സഞ്ചാരികള്‍ പലപ്പോഴും പാര്‍ക്കില്‍ മാനുകളെ കാണാതെയാണ് മടങ്ങുന്നത്. മാനുകളെ കാഴ്ചക്കാര്‍ക്ക് എപ്പോഴും കാണാന്‍ പറ്റുന്ന തരത്തിലെ സംവിധാനം ഒരുക്കണമെന്ന ആവശ്യവും പരിഗണിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.