തിരുവനന്തപുരം: അഴിമതിയുടെ പേരില്‍ കോര്‍പറേഷന് ദുഷ്പേരുണ്ടാക്കുന്ന എന്‍ജിനീയറിങ് വിഭാഗത്തില്‍ മേയറുടെ മിന്നല്‍ സന്ദര്‍ശനം. പ്രവൃത്തി സമയത്ത് ഇടനിലക്കാരും കരാറുകാരും എന്‍ജീനിയറിങ് വിഭാഗത്തില്‍ കറങ്ങി നടക്കുന്നത് മേയര്‍ നേരിട്ടുകണ്ടു. ഉദ്യോഗസ്ഥരില്‍ പലരും സീറ്റുകളില്‍ ഇല്ളെന്നും സ്ഥല പരിശോധനക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ സമയം രേഖപ്പെടുത്തേണ്ട മൂവ്മെന്‍റ് രജിസ്റ്റര്‍ ഡിസംബര്‍ 27ന് ശേഷം ഉപയോഗിച്ചിട്ടില്ളെന്നും കണ്ടത്തെി. സ്ഥല പരിശോധനക്ക് ഉള്‍പ്പെടെ പ്രവൃത്തി സമയം പുറത്തുപോകുന്ന ഉദ്യോഗസ്ഥര്‍ മൂവ്മെന്‍റ് രജിസ്റ്റര്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. കൃത്യവിലോപത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിത്തുടങ്ങി. ഇടനിലക്കാര്‍ക്കും കരാറുകാര്‍ക്കും കര്‍ശന താക്കീതും നല്‍കി. ശനിയാഴ്ച 11.30 ഓടെ ആരംഭിച്ച പരിശോധന ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു. സെക്രട്ടറി നരസിംഹു ഗാരി ടി.എല്‍. റെഡി, അഡീഷനല്‍ സെക്രട്ടറി ഡി.എല്‍. ദീപ എന്നിവര്‍ക്കൊപ്പമാണ് മേയര്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയത്. ഉദ്യോഗസ്ഥരോട് തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് മറ്റുള്ളവര്‍ കരാറുകാരും ഇടനിലക്കാരുമാണെന്ന് മേയര്‍ക്ക് ബോധ്യമായത്. പ്രവൃത്തി സമയം ഓഫിസിലത്തെിയ ഇടനിലക്കാര്‍ക്ക് കര്‍ശന താക്കീത് നല്‍കി ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ചില ജീവനക്കാര്‍ ഒപ്പിട്ട ശേഷം മുങ്ങിയതായി ഹാജര്‍ബുക്ക് പരിശോധിച്ചതില്‍നിന്ന് കണ്ടത്തെി. ഹാജര്‍ ബുക്കില്‍ ടൂര്‍ എന്ന് രേഖപ്പെടുത്തിയ ശേഷം ഓഫീസില്‍നിന്ന് പോകുന്ന സമയവും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്ന സമയവും രേഖപ്പെടുത്താനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല്‍ 27ന് ശേഷം രജിസ്റ്റര്‍ ആരും ഉപയോഗിച്ചിട്ടില്ളെന്ന് ബോധ്യപ്പെട്ടു. ഫയല്‍ നീക്കം സംബന്ധിച്ചും രേഖകള്‍ സൂക്ഷിക്കുന്നില്ളെന്നും പരിശോധനയില്‍ കണ്ടത്തെിയിട്ടുണ്ട്. വരും ദിവസങ്ങളിലും അപ്രതീക്ഷിത സന്ദര്‍ശനം തുടരുമെന്നും മറ്റ് സെക്ഷനുകളിലും സമാനരീതിയില്‍ പരിശോധന നടത്തുമെന്നും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.