കേരളം ജൈവകൃഷിരീതി സ്വീകരിക്കണം –മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കേരളം ജൈവ കൃഷിയിലേക്കുള്ള പാത സ്വീകരിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍െറ നാഷനല്‍ സര്‍വിസ് സ്കീം ടെക്നിക്കല്‍ സെല്‍ വഞ്ചിയൂര്‍ ഗവ.എച്ച്എസില്‍ ആരംഭിച്ച സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോളീകരണഭാഗമായുള്ള ഉപഭോഗ സംസ്കാരത്തിന്‍െറ ഉല്‍പന്നമായി മാറിയിരിക്കുകയാണ് കേരളീയര്‍. കാര്‍ഷിക സംസ്കാരത്തില്‍നിന്ന് മാറിയത് ജീവിതശൈലീരോഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹത്തിന്‍െറ പുനരുദ്ധാരണത്തിനുള്ള നടപടിയുടെ ഭാഗമായി ജൈവ കൃഷിയിലേക്കുള്ള മടക്കയാത്രയുടെ പാതയിലാണ് കേരളം. സമൂഹത്തിന് വ്യക്തിയെന്ന നിലയില്‍ എന്തുചെയ്യാന്‍ സാധിക്കുമെന്ന കാഴ്ചപ്പാട് ഓരോരുത്തര്‍ക്കുമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. കൗണ്‍സിലര്‍ ആര്‍. സതീഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. സബ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യാതിഥിയായിരുന്നു. കൗണ്‍സിലര്‍ വഞ്ചിയൂര്‍ പി. ബാബു, അബ്ദുല്‍ ജബ്ബാര്‍ അഹമ്മദ്, പ്രഫ. ജയസുധ, സ്റ്റാന്‍ലി ജെയിന്‍ റിച്ചാര്‍ഡ്, സി.ഗീത, വിനിതാ ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.