നാഥനില്ലാതെ നെയ്യാര്‍ ഇറിഗേഷന്‍ ഓഫിസ്

കാട്ടാക്കട: നെയ്യാര്‍ ഇറിഗേഷന്‍ ഓഫിസില്‍ നാഥനില്ലാതായിട്ട് നാളേറെയായി. അസി. എന്‍ജിനീയര്‍ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാല്‍ നെയ്യാര്‍ഡാം പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്. ജില്ലയിലെ ഏക ജലസേചന പദ്ധതിയായ നെയ്യാര്‍ഡാമിന്‍െറ അധിക ചുമതല നല്‍കിയിട്ടുള്ളത് ഇപ്പോള്‍ നെയ്യാറ്റിന്‍കര എ.ഇക്കാണ്. മുമ്പ് ഉണ്ടായിരുന്ന എ.ഇ സ്ഥലംമാറി പോവുകയും പകരം വന്ന ആള്‍ പഠനത്തിന് പോവുകയും ചെയ്തതോടെയാണ് നെയ്യാര്‍ഡാമിന് സ്വന്തമായി എ.ഇ ഇല്ലാതായത്. തസ്തികയില്‍ സ്വതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇല്ലാത്തതിനാല്‍ വേനല്‍കാലത്തെ കനാല്‍ നവീകരണം, ജലവിതരണം, അവധിക്കാല ടൂറിസം സീസണ് മുന്നോടിയായുള്ള ഒരുക്കങ്ങള്‍, വിവിധ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങി ഡാമിലെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ എല്ലാം പാതിവഴിയിലാണെന്ന് ആരോപണം ഉയരുന്നു. ജില്ലപഞ്ചായത്തിന് കീഴിലെ പെരുങ്കുളങ്ങര കനാല്‍ പാലത്തിനായി ടെന്‍ഡര്‍ ജോലികള്‍ പൂര്‍ത്തിയായിരുന്നു. ജോലികള്‍ക്കായി മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇറക്കിയെങ്കിലും ജലസേചനവകുപ്പിന്‍െറ അനുമതി ലഭിക്കാത്തതിനാല്‍ പ്രവൃത്തി തടസ്സപ്പെടുകയാണ്. പ്രവൃത്തിനടക്കാന്‍ കനാലിലെ ജലവിതരണം നിര്‍ത്തുകയും വേണം. നാല് മീറ്റര്‍ വീതിയില്‍ 21 ലക്ഷം രൂപ മുടക്കിയാണ് കനാല്‍പാലം നിര്‍മിക്കുന്നത്. വകുപ്പിന്‍െറ അനുമതി ലഭിച്ചില്ളെങ്കില്‍ 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതി നഷ്ടമാകും എന്ന സ്ഥിതിയാണ്. വിവിധ പ്രദേശങ്ങളിലേക്ക് അണക്കെട്ടിലെ വെള്ളം എത്തിക്കുന്ന ഇടത് വലത് കര കനാലുകള്‍ പലയിടത്തും പൊളിഞ്ഞുകിടക്കുകയാണ്. ഇതിന്‍െറ നവീകരണവും ശുചീകരണവും ഇനിയും നടന്നിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. കനാലുകളില്‍ വെള്ളം കുറവാണെങ്കിലും ശുദ്ധജലക്ഷാമം രൂക്ഷമായ അവസ്ഥയില്‍ ജനങ്ങള്‍ക്ക് കനാല്‍ വെള്ളമാണ് ആശ്രയം. ജില്ലയിലെ പ്രധാന ശുദ്ധജല സംഭരണിയും വിനോദസഞ്ചാരകേന്ദ്രവുമായ നെയ്യാര്‍ഡാമിനോടുള്ള അവഗണനക്കെതിരെ നാട്ടുകാര്‍ സമരത്തിനൊരുങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.