നാവായിക്കുളം സ്കൂളില്‍ വീണ്ടും അക്രമിസംഘത്തിന്‍െറ വിളയാട്ടം

കല്ലമ്പലം: നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വീണ്ടും അക്രമിസംഘത്തിന്‍െറ വിളയാട്ടം. ക്ളാസ് മുറിയിലെ ഫര്‍ണിച്ചറുകള്‍ തീയിട്ട് നശിപ്പിച്ചു. സ്കൂള്‍ അധികൃതര്‍ കല്ലമ്പലം പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോഴാണ് 10ാം ക്ളാസ് മുറിയിലെ മേശകളും കസേരകളും കൂട്ടിയിട്ടശേഷം മാലിന്യങ്ങളോടൊപ്പം കത്തിച്ചനിലയില്‍ കണ്ടത്. അവധി ദിവസം കഴിഞ്ഞ് സ്കൂളിലത്തെുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും മാസങ്ങളോളമായി നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 10ാം ക്ളാസ് മറ്റൊരിടത്തേക്ക് മാറ്റിയാണ് അധ്യയനം തുടരുന്നത്. ഒരാഴ്ച മുമ്പ് അക്രമികളുടെ ശല്യം കാരണം പി.ടി.എയുടെ നേതൃത്വത്തില്‍ പരാതി നല്‍കിയിരുന്നു. മതില്‍ ചാടിക്കടന്നാണ് സാമൂഹികവിരുദ്ധര്‍ അകത്തുകടക്കുന്നത്. അവധി ദിവസങ്ങളില്‍ ഗ്രൗണ്ടില്‍ കളിക്കാനെന്ന വ്യാജേന എത്തുന്നവരാണ് അക്രമങ്ങള്‍ നടത്തുന്നതെന്ന് പി.ടി.എ ആരോപിച്ചു. അടിയന്തരമായി നടപടി വേണമെന്നും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും പരാതിയില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.