ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ചത് യാത്രക്കാരെ വലച്ചു

തിരുവനന്തപുരം: ഓച്ചിറയില്‍ ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ചത് യാത്രക്കാരെ വലച്ചു. കറുകുറ്റി അപകടത്തിനു ശേഷം ഈ ലൈനില്‍ വേഗം കുറച്ചു പോകണമെന്ന് നിര്‍ദേശമുണ്ട്. ഇതുകാരണം ഭൂരിഭാഗം ട്രെയിനുകളും വേഗം കുറച്ചിട്ടുണ്ട്. അപകടം ട്രെയിന്‍സമയത്തെ പ്രതികൂലമായി ബാധിച്ചതിന് പുറമേ വേഗം കുറക്കണമെന്ന നിര്‍ദേശവും വൈകാന്‍ ഇടയാക്കി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്പ്രസ് സിഗ്നല്‍ തെറ്റി ഓടിയ സംഭവം. ഇതോടെ വീണ്ടും ട്രെയിനുകള്‍ വൈകി. ചെന്നൈ സൂപ്പര്‍ഫാസ്റ്റിന്് പിന്നാലെയുള്ള ഇന്‍റര്‍സിറ്റി, വഞ്ചിനാട്, മലബാര്‍, രാജധാനി, മാവേലി, മംഗളൂരു, അമൃത ഉള്‍പ്പെടെ ട്രെയിനുകള്‍ വൈകി. വിവിധ സ്ഥലങ്ങളിലായി പിടിച്ചിടുകയായിരുന്നു. ക്ഷമനശിച്ച യാത്രക്കാരില്‍ ചിലര്‍ ക്ഷുഭിതരാവുകയും ചെയ്തു. കറുകുറ്റി അപകടത്തിന്‍െറ നടുക്കം മാറുംമുമ്പെ സിഗ്നല്‍ തെറ്റിയതും യാത്രക്കാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരുമാസം മുമ്പ് ട്രാക്ക് പരിശോധന നടത്തി നല്‍കിയ മുന്നറിയിപ്പ് റിപ്പോര്‍ട്ട് അവഗണിച്ചതാണ് കറുകുറ്റിയിലെ അപകടത്തിന് ഇടയാക്കിയത്. യാത്രക്കാരുടെ ജീവന്‍ പന്താടുകയാണ് റെയില്‍വേ എന്ന് ഇതിനകം ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.