വഴിവാണിഭ നിരോധം; ബി.ജെ.പി തട്ടുകട കച്ചവടം തുടങ്ങി

കാട്ടാക്കട: ജില്ലാ ഭരണകൂടത്തിന്‍െറ ഉത്തരവനുസരിച്ച് കാട്ടാക്കട പഞ്ചായത്തിലെ വഴിവാണിഭവും തട്ടുകെട്ടിയുള്ള കച്ചവടവും ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി കാട്ടാക്കട ജങ്ഷനില്‍ തട്ടുകെട്ടി കച്ചവടം തുടങ്ങി. ഇതിനിടെ തട്ടുകച്ചവടക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യുവിലെ ഒരു വിഭാഗം പ്രകടനവും നടത്തി. വഴിവാണിഭക്കാരെ ഒഴിപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. സി.ഐ.ടി.യുവിലെ ഒരുവിഭാഗം വഴിവാണിഭക്കാര്‍ക്ക് പിന്തുണയേകി യൂനിയനും രൂപവത്കരിച്ചു. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നെയ്യാര്‍ഡാം കോട്ടൂര്‍ റോഡ് തിരിയുന്ന കാട്ടാക്കട ജങ്ഷനില്‍ തട്ടുകെട്ടി പഴം പച്ചക്കറി വ്യാപാരം തുടങ്ങി. ബി.ജെ.പി നേതാക്കളായ ഹരി, കിള്ളി അഭിലാഷ്, രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ജങ്ഷനില്‍ കച്ചവടം അവസാനിപ്പിക്കാന്‍ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. വഴിവാണിഭം അനുവദിച്ചാല്‍ പട്ടണത്തിലുടനീളം പാര്‍ട്ടിയുടെ പേരില്‍ വഴിയോര തട്ടുകടകള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി പ്രസിഡന്‍റ് ഹരി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.