തിരുവനന്തപുരം: വെള്ളായണിക്കായല്‍ കൈയേറ്റ പ്രശ്നത്തില്‍ വിശദ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ കലക്ടര്‍ എസ്. വെങ്കിടേസപതി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രദേശത്ത് 84 ഹെക്ടര്‍ സ്ഥലം തടാകത്തില്‍ പെട്ടുപോയതായും 34 കൈയേറ്റങ്ങള്‍ ഉള്ളതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധു വികസന സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയതിനത്തെുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശം. കല്ലിയൂര്‍, വെങ്ങാനൂര്‍ വില്ളേജുകളില്‍ നഷ്ടപരിഹാരം നിശ്ചയിച്ച് നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നതായി തഹസില്‍ദാര്‍ വ്യക്തമാക്കി. കൈയേറ്റക്കാര്‍ സ്വമേധയാ ഒഴിഞ്ഞുപോകാമെന്ന് വില്ളേജ് ഓഫിസറെ അറിയിച്ചിട്ടുണ്ടെന്ന മറുപടിയുടെ അടിസ്ഥാനത്തിലാണ് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. സര്‍വേ ജീവനക്കാരുടെ അപര്യാപ്തത മൂലം ഇഴഞ്ഞുനീങ്ങുന്ന കുറുപുഴ, കരിപ്പൂര്‍ വില്ളേജുകളിലെ പ്രദേശവാസികളുടെ പട്ടയ പ്രശ്നത്തില്‍ സര്‍വേ ഡയറക്ടറുമായി ചര്‍ച്ച നടത്തുമെന്ന് കലക്ടര്‍ വ്യക്തമാക്കി. പൊഴിയൂരില്‍ പൊഴിമുറിക്കേണ്ടതിന്‍െറ ആവശ്യകത കെ. ആന്‍സലന്‍ എം.എല്‍.എയുടെ പ്രതിനിധി യോഗത്തില്‍ ഉന്നയിച്ചു. മംഗലപുരം ഇംഗ്ളീഷ് ഇന്ത്യ ക്ളേ കമ്പനി ഉയര്‍ത്തുന്ന മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശിയുടെ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. ജനജീവിതവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പരീക്ഷക്കാലമായിട്ടും ജില്ലയിലെ സ്കൂളുകളില്‍ അധ്യാപകരുടെ അഭാവമുള്ളത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നെന്ന് എ. സമ്പത്ത് എം.പിയുടെ പ്രതിനിധി പറഞ്ഞു. രണ്ടാഴ്ചക്കുള്ളില്‍ പി.എസ്.സി നിയമനം നടക്കുമെന്ന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ മറുപടി സ്വീകരിച്ച കലക്ടര്‍ ഇതു സംബന്ധിച്ച് അനന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ തകര്‍ന്ന മേല്‍ക്കൂര പുന$സ്ഥാപിച്ച് സ്ത്രീ-പുരുഷ വാര്‍ഡുകള്‍ സജ്ജമാക്കണമെന്ന് നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് ആവശ്യപ്പെട്ടു. അടിയന്തരമായി അറ്റകുറ്റപ്പണി തീര്‍ത്ത് വാര്‍ഡുകള്‍ പുന$ക്രമീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. നെടുമങ്ങാട് താലൂക്ക് ആശുപത്രിക്ക് മുന്നിലെ റോഡ് വികസനത്തിനുള്ള അലൈന്‍മെന്‍റ് വേഗത്തില്‍ തീരുമാനിക്കണം. അരുവിക്കരയില്‍ വൈദ്യുതി നിലച്ചാല്‍ ജനങ്ങള്‍ കുടിവെള്ളത്തിനായി ദിവസങ്ങളോളം കാത്തിരിപ്പു തുടരേണ്ടിവരുന്നതിന്‍െറ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജനറേറ്റര്‍ വാങ്ങിയാല്‍ പ്രശ്ന പരിഹാരമുണ്ടാകുമെങ്കില്‍ അതിനു തയാറാകണം. കുടിവെള്ള പൈപ്പ് പൊട്ടല്‍ മൂലം റോഡ് ടാറിങ് പോലും സമയത്ത് ചെയ്യാന്‍ കഴിയാത്ത അവസ്ഥയും എം.എല്‍.എ ചൂണ്ടിക്കാട്ടി. യു.ജി കേബിളിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇതിനുള്ള എസ്റ്റിമേറ്റ് കെ.എസ്.ഇ.ബി തയാറാക്കി വരുകയാണെന്നും ജലവകുപ്പ് അധികൃതര്‍ മറുപടി നല്‍കി. ജലവകുപ്പിന് അരുവിക്കരയില്‍ രണ്ടുഫീഡറുകള്‍ നല്‍കിയിട്ടുള്ള പശ്ചാത്തലത്തില്‍ ഓട്ടോമാറ്റിക് സ്വിച്ച് ഓഫ് / ഓണ്‍ സംവിധാനം സ്വീകരിച്ചാല്‍ പ്രശ്ന പരിഹാരമാകുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ ചൂണ്ടിക്കാട്ടി. ബസ് വെയിറ്റിങ് ഷെഡുകളില്‍ പോസ്റ്ററുകള്‍ പതിക്കുന്നത് തടയുന്നതിന് സംവിധാനമുണ്ടാകണമെന്നും കാത്തിരിപ്പു കേന്ദ്രങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കെ. മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. എസ്.ആര്‍.ഐ.വിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച തിരുവനന്തപുരം-പേയാട്-കാട്ടാക്കട-മണ്ഡപത്തിന്‍കടവ്-വെള്ളറട റോഡിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടം വരെയത്തെിയെന്നും ഭൂമിയേറ്റെടുക്കലും അനന്തര നടപടികളും സംബന്ധിച്ച് നടപടിക്രമങ്ങള്‍ അറിയിക്കണമെന്നും ഐ.ബി. സതീഷ് എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാതല ഉദ്യോഗസ്ഥര്‍ വികസന സമിതി യോഗങ്ങളില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും സമയബന്ധിതമായി മറുപടികള്‍ ലഭ്യമാക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.