നെയ്യാറ്റിന്‍കര: വാഴ്ത്തപ്പെട്ട മദര്‍ തെരേസയുടെ പേരിലെ പ്രഥമ ദേവാലയമായ മേലാരിയോട് മദര്‍ തെരേസാ ദേവാലയത്തിലെ വിശുദ്ധപദവി ആഘോഷങ്ങള്‍ 31 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടക്കും. സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബെസലിക്കയില്‍ ഇന്ത്യന്‍ സമയം രാവിലെ 10.30ന് നടക്കുന്ന ദിവ്യബലി മധ്യേയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്. മദര്‍ തെരേസയുടെ പേരിലെ ആദ്യ ദേവാലയമെന്ന നിലയില്‍ വിപുലമായ പരിപാടികളാണ് മേലാരിയോട് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്. 31ന് വൈകീട്ട് ആറിന് ഇടവക വികാരി ഫാ. എ.ജി. ജോര്‍ജ് കൊടിയേറ്റുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്ക് നെല്ലിമൂട് ഇടവക വികാരി ഫാ. ബിനു ടി. മുഖ്യ കാര്‍മികത്വം വഹിക്കും. സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് ദിവ്യബലിക്ക് മുഖ്യ കാര്‍മികന്‍ മാറനല്ലൂര്‍ സെന്‍റ് വിന്‍സെന്‍റ് സെമിനാരി പ്രീഫെക്ട് ഫാ. ബെന്‍ ബോസ്കോ നേതൃത്വം നല്‍കും. രണ്ടിന് വൈകീട്ട് വിളംബര ബൈക്ക് റാലി. മൂന്നിന് വൈകീട്ട് നാലിന് വിശുദ്ധപദവി പ്രഖ്യാപനഘോഷയാത്ര. നാലിന് രാവിലെ ഒമ്പത് മണിമുതല്‍ 12 മണി വരെ ദിവ്യകാരുണ്യ ആരാധനയും വൈകീട്ട് 5.30ന് വിശുദ്ധ മദര്‍ തെരേസയുടെ നൊവേന പ്രകാശനവും നടക്കും. തുടര്‍ന്ന് ഡോ. സെല്‍വരാജന്‍െറ നേതൃത്വത്തില്‍ ദിവ്യബലി. വചന പ്രഘോഷണം വണ്ടന്നൂര്‍ ഇടവക വികാരി ഫാ. റെജിന്‍ തങ്കരാജ സദനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.