വെള്ളറട: ഓണക്കാലം ലക്ഷ്യമിട്ട് വെള്ളറടയിലും പരിസര പ്രദേശത്തും സ്പിരിറ്റ് വ്യാജ ചാരായ ഒഴുക്ക് ശക്തമായി. വ്യാജമദ്യം കയറ്റിയ വാഹനങ്ങള്‍ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നത്. തമിഴ്നാട്ടില്‍നിന്നാണ് ഇവ ജില്ലയിലേക്ക് ഒഴുകുന്നത്. അതിര്‍ത്തിപ്രദേശമായ വെള്ളറട-പനച്ചമൂട്, ചെറിയകൊല്ല- കടുക്കറ ഭാഗങ്ങളില്‍ ലഹരിപദാര്‍ഥങ്ങളുടെ വില്‍പന തകൃതിയായി നടക്കുന്നു. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി ഉല്‍പന്ന വില്‍പന വ്യാപകമാണ്. എന്നാല്‍, ഇവ നിയന്ത്രിക്കാന്‍ പൊലീസോ ബന്ധപ്പെട്ട അധികൃതരോ താല്‍പര്യം കാണിക്കുന്നുമില്ല. വെള്ളറട പൊലീസ് സ്റ്റേഷനില്‍ സി.ഐ ഇല്ലാത്തതും പൊലീസുകാരുടെ കുറവും അക്രമികളുടെയും മാഫിയ സംഘത്തിന്‍െറയും പ്രവര്‍ത്തനം വ്യാപിക്കാന്‍ കാരണമായി. വെള്ളറടയിലെ കുന്നിന്‍പുറമെല്ലാം മണ്ണുമാഫിയ ഇടിച്ചുനിരത്തിക്കഴിഞ്ഞു. പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ച്ചയുടെ വക്കിലാണ്. മണ്ണുമാഫിയയുടെ ആക്രമണം സംബന്ധിച്ച് ഇന്‍റലിജന്‍സ് വിഭാഗത്തെ നേരില്‍ക്കണ്ട് പരാതിപ്പെട്ടിട്ടുപോലും നടപടിയുണ്ടായില്ളെന്ന് പ്രദേശവാസികള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.