വിഴിഞ്ഞം: ഓണത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പും വിഴിഞ്ഞം മറൈന്‍ എന്‍ഫോഴ്സ്മെന്‍റും സംയുക്തമായി തീര പട്രോളിങ് നടത്തി. വിഴിഞ്ഞം മുതല്‍ പൂവാര്‍ പൊഴിക്കര വരെയുള്ള ഭാഗത്തെ കടലിലാണ് പട്രോളിങ് നടത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ബോട്ടിലാണ് സംഘം കടലില്‍ പോയത്. സംശയകരമായി കടലില്‍ കണ്ട ബോട്ടുകളും വള്ളങ്ങളും സംഘം പരിശോധിച്ചു.ഓണത്തോടനുബന്ധിച്ച് കടല്‍മാര്‍ഗം ലഹരി പദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന വിവരത്തെതുടര്‍ന്നാണ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ സലിമിന്‍െറ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തിയത്. വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.