തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങള്‍ പുറത്തുവിടുന്ന പുക നിയന്ത്രിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശകമീഷന്‍. ഇത്തരം വാഹനങ്ങള്‍ നിര്‍ബന്ധമായും പുക സര്‍ട്ടിഫിക്കറ്റ് സൂക്ഷിക്കണം. കൃത്യമായി പുക പരിശോധനകള്‍ ഈ വാഹനങ്ങളില്‍ നടത്താറില്ളെന്നും അത് പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നുമുള്ള പത്രവാര്‍ത്തകളുടെയും പൊതുപ്രവര്‍ത്തകന്‍ കവടിയാര്‍ ഹരികുമാര്‍ നല്‍കിയ പരാതിയും തീര്‍പ്പാക്കിയാണ് കമീഷന്‍ ഉത്തരവ്. കെ.എസ്.ആര്‍.ടി.സി ഒരു പൊതുമേഖലാ സ്ഥാപനമാണെങ്കിലും മലിനീകരണം ഉണ്ടാക്കാന്‍ പാടില്ല. സ്വകാര്യ വാഹനങ്ങള്‍ക്കുള്ളതുപോലെ പൊല്യൂഷന്‍ ഫ്രീ സര്‍ട്ടിഫിക്കറ്റ് കെ.എസ്.ആര്‍.ടി.സിക്കും വേണം. പുക പരിശോധന നടത്തി കൃമീകൃത അളവിലാണെന്ന സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കരുതെന്നും കമീഷന്‍ നിര്‍ദേശിച്ചു. മലിനീകരണം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ പൊലീസും കര്‍ശനനടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ചില കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍ക്കാര്‍ വാഹനങ്ങളും യാതൊരു പുകപരിശോധനയുമില്ലാതെയാണ് സര്‍വിസ് നടത്തുന്നതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇത് ആസ്ത്മക്കും ശ്വാസകോശരോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. സ്റ്റാന്‍ഡുകളില്‍ നിര്‍ത്തിയിട്ട് എടുക്കുന്ന ചില ബസുകളില്‍നിന്ന് പുറത്തുവരുന്ന പുകയില്‍ റോഡുപോലും കാണാന്‍പറ്റാത്ത അവസ്ഥയാണ് ഉണ്ടാകാറെന്ന് കമീഷന് മുന്നില്‍വന്ന പരാതികളില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പിന്നില്‍നിന്ന് വരുന്ന വാഹനയാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയും വിഷപ്പുക ശ്വാസതടസ്സം ഉള്‍പ്പെടെ അസ്വസ്ഥതകള്‍ യാത്രക്കാരില്‍ ഉളവാക്കുകയും ചെയ്യുന്നു. സ്ത്രീകളും കുട്ടികളുമാണ് ഇതിന്‍െറ ദുരിതം ഏറെ അനുഭവിക്കുന്നത്. മറ്റ് വാഹനങ്ങളെപ്പോലെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളില്‍ പുക പരിശോധന നിര്‍ബന്ധമെന്നാണ് ചട്ടമെങ്കിലും കൃത്യമായി ഇത് പാലിക്കാറില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ പരിശോധിച്ച് സര്‍വിസിന് നല്‍കുന്ന ബന്ധപ്പെട്ട മെക്കാനിക് ഇത് ശ്രദ്ധിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇക്കാര്യത്തിലും തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വാഹനങ്ങളില്‍ പുക പരിശോധന കൃതമായി നടത്തണമെന്നും വ്യവസഥയുണ്ട്. അതും ഇവിടെ ലംഘിക്കപ്പെടുന്നു. തലസ്ഥാന നഗരത്തില്‍ വായുമലിനീകരണം രൂക്ഷമായ അവസ്ഥയിലെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഗൗരവം കാട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മനുഷ്യാവകാശ കമീഷന്‍ പുകമലിനീകരണണത്തിനെതിരെ നടപടി സ്വീകരിക്കകണമെന്ന് നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.