നെയ്യാറ്റിന്‍കര: നീണ്ടാകാല ഇടവേളക്കു ശേഷം ലഹരി അരിഷ്ടത്തിന് ആവശ്യക്കാരേറുന്നു. ഇവര്‍ക്കെതിരെ നടപടിയുമായി എക്സൈസ്. നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ പ്രദേശങ്ങളിലാണ് ഇത്തരം അരിഷ്ട വില്‍പന സജീവമാകുന്നത്. ആയുര്‍വേദത്തിന്‍െറ മറവിലാണ് ഗുണനിലവാരമില്ലാത്ത വ്യാജ അരിഷ്ടം നല്‍കി കബളിപ്പിക്കുന്നത്. ലഹരിക്കായി പലരും അരിഷ്ട ഉപയോഗവും വര്‍ധിപ്പിക്കുന്നു. ആയുര്‍വേദ ഒൗഷധ നിര്‍മാണശാലയുടെ ലൈസന്‍സ് സംഘടിപ്പിച്ച ശേഷം ലഹരി അരിഷ്ട നിര്‍മാണം നടത്തിവരുന്നവരുമുണ്ടെന്നും പരക്കെ ആക്ഷേപമുയരുന്നു. എന്നാല്‍, ഒരു വര്‍ഷത്തേക്ക് 1000 ലിറ്റര്‍ അരിഷ്ടം ഇടാനുള്ള പെര്‍മിറ്റ് എക്സൈസ് അധികാരികളില്‍നിന്നും നേടിയിട്ട് ഒരു ദിവസംതന്നെ ഇതിന്‍െറ ഇരട്ടി അരിഷ്ടം നിര്‍മിക്കുന്നവരുമുണ്ട്. ലഹരി കൂടുതലുള്ള അരിഷ്ടം വേണമെന്ന് ഉപഭോക്താക്കള്‍ ചോദിച്ചു വാങ്ങുന്നത് ഇവിടങ്ങളില്‍ പതിവ് കാഴ്ചയാണ്. ലഹരി വസ്തുക്കള്‍ അമിതമായി ചേര്‍ത്തു നിര്‍മിക്കുന്ന അരിഷ്ടം സ്ഥിരംമദ്യപന്മാര്‍ക്ക് ലഹരി നല്‍കുന്നു. ലഹരി കൂട്ടാന്‍ വേണ്ടി അരിഷ്ടത്തില്‍ ചേര്‍ക്കുന്ന അസംസ്കൃത വസ്തുക്കളിലധികവും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് മാരകമായ രോഗം ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു. മദ്യശാലകള്‍ അടച്ചിടുന്ന ദിവസങ്ങളില്‍ രാപ്പകള്‍ വ്യത്യാസമില്ലാതെയാണ് വന്‍ തോതില്‍ വ്യാജ അരിഷ്ടം വില്‍പന നടക്കുന്നത്. നെയ്യാറ്റിന്‍കര താലൂക്കിന്‍െറ വിവിധ മേഖലകളിലാണ് വ്യാപക വില്‍പന നടക്കുന്നത്. വ്യാജ അരിഷ്ടം കണ്ടത്തെുന്നതിനു വേണ്ട സംവിധനമില്ലത്തതാണ് ഉദ്യോഗസ്ഥരെയും കുഴക്കുന്നത്. പലപ്പോഴും അരിഷ്ടത്തിന്‍െറ നിലവാരം എക്സൈസുകാര്‍ക്ക് കണ്ടത്തൊന്‍ കഴിയാത്ത തരത്തിലാണ്. വ്യാജ അരിഷ്ട വില്‍പന കണ്ടത്തെുന്നതിന് നടപടികളും എക്സൈസ് ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.