ചെക്പോസ്റ്റിന് സമീപത്തെ കടയില്‍നിന്ന് 50,000 രൂപയുടെ പാന്‍മസാല പിടികൂടി

നെയ്യാറ്റിന്‍കര: ചെക്പോസ്റ്റിന് സമീപത്തെ വ്യാപാര സ്ഥാപനത്തില്‍നിന്ന് 50,000 രൂപയിലേറെ വിലവരുന്ന പാന്‍മസാല ശേഖരം പിടികൂടി. ശനിയാഴ്ച രാത്രി അമരവിള ചെക്പോസ്റ്റിന് സമീപത്തെ ഷാജഹാന്‍െറ കടയില്‍നിന്നാണ് സി.ഐ ജി. സന്തോഷ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘം പാന്‍മസാല പിടികൂടിയത്. ലഹരിവസ്തുക്കളും പാന്‍മസാലയും ചെക്പോസ്റ്റ് വഴി വ്യാപകമായി കടത്തുന്നത് കണ്ടത്തെിയതിനത്തെുടര്‍ന്ന് പൊലീസ് വിവിധ ചെക്പോസ്റ്റിന് സമീപത്തായി പരിശോധന നടത്തിയിരുന്നു. തമിഴ്നാട്ടില്‍നിന്ന് തുച്ഛവിലയ്ക്ക് വാങ്ങുന്ന സിഗരറ്റും പുകയില ഉല്‍പന്നങ്ങളും അതിര്‍ത്തി കടന്ന് കൊണ്ടുവന്ന് പത്തിരട്ടിയിലേറെ വിലയ്ക്ക് വില്‍പന നടത്തുന്നത്. നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് സ്കൂള്‍ പരിസരത്തും മറ്റ് വിപണിയിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്നും നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സുല്‍ഫിക്കര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.