വിഴിഞ്ഞം: മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി വിഴിഞ്ഞം ഉച്ചക്കടയിലെ ജനങ്ങള്‍. ഏതാനും മാസത്തിനുള്ളില്‍ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമാണ് നടന്നത്. വീടുകളില്‍ വളര്‍ത്തുന്ന ആടുകളും കോഴികളും ഉള്‍പ്പെടെ പ്രദേശത്തെ ചായക്കടകളിലെയും തട്ടുകടകളിലെയും ഗ്യാസ് സിലിണ്ടര്‍, അടുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയും അടിച്ചുമാറ്റുന്നുണ്ട്. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ബാറ്ററികളും കവരുന്നുണ്ട്. വിഴിഞ്ഞം, ബാലരാമപുരം പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ വരുന്ന പ്രദേശമാണിത്. പുത്തന്‍കാനം സ്വദേശിയുടെ വീട്ടില്‍നിന്ന് രണ്ട് ആടും ഒരു വീട്ടില്‍നിന്ന് ആറ് കോഴിയുമാണ് അടുത്തിടെ മോഷ്ടിക്കപ്പെട്ടത്. ജങ്ഷനിലെ രണ്ട് കട കുത്തിത്തുറന്ന് ഗ്യാസ് സിലിണ്ടറുകള്‍, അടുപ്പുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയും സമീപത്തെ സ്കൂളില്‍ നിര്‍ത്തിയിട്ട ബസില്‍നിന്നും തൊട്ടടുത്ത തടിമില്ലിലെ ലോറിയില്‍നിന്നും ബാറ്ററികളും നഷ്ടപ്പെട്ടു. ഇത് സംബന്ധിച്ച് വിഴിഞ്ഞം, ബാലരാമപുരം സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും പ്രതികളെ പിടികൂടാനോ തുടര്‍നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ളെന്ന് ആക്ഷേപമുണ്ട്. പ്രദേശത്തെ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തണമെന്നും മോഷ്ടാക്കളെ കണ്ടത്തൊന്‍ നടപടി ഊര്‍ജിതമാക്കണമെന്നുമാണ് റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.