കണ്ണനല്ലൂര്‍: കണ്ണനല്ലൂരില്‍ പൊലീസ് ഒൗട്ട് പോസ്റ്റുണ്ടെങ്കിലും പൊലീസിന്‍െറ സേവനം ലഭിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ അകലെയുള്ള കൊട്ടിയം സ്റ്റേഷനിലത്തെണം. ആവശ്യത്തിന് പൊലീസുകാരെ കണ്ണനല്ലൂരിലേക്ക് നിയമിക്കാന്‍ നടപടി ഉണ്ടാവുന്നില്ല. കണ്ണനല്ലൂര്‍ നിവാസികളുടെയും വ്യാപാരികളുടെയും നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് തൃക്കോവില്‍വട്ടം പഞ്ചായത്ത് മാര്‍ക്കറ്റിന് സമീപം അനുവദിച്ച കെട്ടിടത്തില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് ആരംഭിച്ചത്. എസ്.ഐ, പൊലീസുകാരന്‍, ഡ്രൈവര്‍ എന്നിവരുള്‍പ്പെടെ മൂന്നുപേരെയാണ് കൊട്ടിയം പൊലീസ് സ്റ്റേഷനില്‍നിന്ന് ഇവിടേക്ക് അനുവദിച്ചത്. തൃക്കോവില്‍വട്ടം പഞ്ചായത്തിന്‍െറ ഏതുഭാഗത്ത് എന്തുസംഭവം നടന്നാലും പോകുന്നത് കണ്ണനല്ലൂര്‍ ഒൗട്ട്പോസ്റ്റില്‍നിന്നാണ്. സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊലീസ് ഒൗട്ട്പോസ്റ്റ് അടച്ചിട്ടശേഷമാണ് പോകുന്നത്. അതിനാല്‍ മിക്കസമയവും ഒൗട്ട്പോസ്റ്റില്‍ ആളുണ്ടാകാറില്ല. ഇതോടെ അടിയന്തരഘട്ടങ്ങളില്‍ കിലോമീറ്ററുകള്‍ക്ക് അകലെയുള്ള കൊട്ടിയം പൊലീസ് സ്റ്റേഷനെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ആയതിനാല്‍ ഒൗട്ട്പോസ്റ്റില്‍ കൂടുതല്‍ പൊലീസുകാരെ നിയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.