പരവൂര്‍: തെരുവുവിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ മണ്ണെണ്ണവിളക്ക് കത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം. പരവൂര്‍ നഗരസഭയിലെ കുറുമണ്ടല്‍ മാവിള പ്രദേശവാസികളാണ് വൈദ്യുത പോസ്റ്റിന് ചുവട്ടില്‍ മണ്ണെണ്ണവിളക്ക് കത്തിച്ചുവെച്ച് പ്രതിഷേധിച്ചത്. പ്രദേശത്ത് മിക്ക പാതകളിലും വിളക്കുകള്‍ കത്താതായിട്ട് കാലമേറെയായതായി നാട്ടുകാര്‍ പറഞ്ഞു. വഴിവക്കുകളില്‍ കാടും പടര്‍പ്പും കൂടുതലായതിനാല്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. നഗരത്തിന്‍െറ മറ്റു ഭാഗങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. തെരുവുവിളക്കുകള്‍ കത്താതായാല്‍ ആഴ്ചകള്‍ കഴിഞ്ഞാലും അറ്റകുറ്റപ്പണി നടത്താത്ത സ്ഥിതിയാണ്. അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനമില്ലാത്തതിനാല്‍ ഏറ്റെടുത്ത കരാറുകാരുടെ കുഴപ്പമാണ് കാലതാമസത്തിന് കാരണമായി നഗരസഭാ അധികൃതരും കെ.എസ്.ഇ.ബിയും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.