മാലയില്‍ മലപ്പത്തൂരിലെ ഭൂമി ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന്

കൊല്ലം: പ്ളാന്‍േറഷന്‍ നിയമപ്രകാരം കൈമാറ്റം ചെയ്യപ്പെട്ട മാലയില്‍ മലപ്പത്തൂരിലെ ഭൂമി ഏറ്റെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ജില്ലാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ ആവശ്യം. പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി കണ്‍വീനര്‍ എസ്. ബാബുജിയാണ് വിഷയം ഉന്നയിച്ചത്. 144 ഏക്കര്‍ ഉള്‍പ്പെട്ട മാലയില്‍ മലപ്പത്തൂരിലെ ഭൂമി മറിച്ചുവില്‍ക്കുകയോ കൈമാറ്റം ചെയ്യാനോ പാടില്ലാത്തതാണ്. ഇവിടെ അനധികൃതമായി ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പരാതി ലാന്‍ഡ് റവന്യൂ ഓഫിസില്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല. ആറാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മാര്‍ച്ച് 31ന് ഹൈകോടതിയില്‍നിന്ന് ഉത്തരവുണ്ടായി. ഇതുള്‍പ്പെടെ കലക്ടര്‍ക്ക് സമര്‍പ്പിച്ചെങ്കിലും നടപടി എടുത്തില്ല. പ്ളാന്‍േറഷന്‍ നിയമപ്രകാരം കൈമാറ്റം ചെയ്ത ഭൂമിയുടെ വിഷയത്തില്‍ കലക്ടറുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭൂമി സംബന്ധിച്ച വിഷയം അന്വേഷിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിന് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ പാസാകുമ്പോഴും കുട്ടികള്‍ക്ക് കഴിക്കാനൊന്നും കിട്ടുന്നില്ളെന്ന പരാതിയുമായി രക്ഷിതാക്കള്‍ യോഗത്തിനത്തെി. തഴവ ഗവ.എല്‍.പി സ്കൂളിലെ നടപടികളെക്കുറിച്ചായിരുന്നു പരാതി. മുട്ട നല്‍കാനുള്ള പണം പാസായാല്‍ ഓരോ ക്ളാസിലെയും നാല് കുട്ടികള്‍ക്ക് വീതം നല്‍കിയെന്ന് വരുത്തും. ഡി.ഡിക്ക് ഫെബ്രുവരി രണ്ടിന് പരാതി നല്‍കിയെങ്കിലും പരിശോധന ഉണ്ടായില്ല. പി.ടി.എ അംഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിനാല്‍ അവര്‍ മിണ്ടില്ളെന്നും ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പരിശോധിച്ച് മറുപടി പറയാമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍െറ മറുപടി. കോര്‍പറേഷന്‍ 2011-12 വര്‍ഷത്തെ ഇ.എം.എസ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഉപയോഗശൂന്യമായ ഭൂമി നല്‍കിയെന്ന പരാതിയുമായി ഗുണഭോക്താവായ ഇ.കെ. ശങ്കരന്‍ രംഗത്തത്തെി. 17 പേര്‍ക്കാണ് സ്ഥലം വാങ്ങിയത്. സ്ഥലത്തേക്ക് കടക്കാനുള്ള വഴി വ്യക്തമല്ളെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രേഡ് സോണല്‍ ഏരിയയില്‍പെട്ടതാണ് സ്ഥലമെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് 2015 സെപ്റ്റംബര്‍ 23ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേബ്ള്‍ ഇടാന്‍ കെ.എസ്.ഇ.ബി കുഴിച്ച അയത്തില്‍-ചെമ്മാന്‍മുക്ക് റോഡിലൂടെ സഞ്ചാരം ദുഷ്കരമാണെന്നും നന്നാക്കാന്‍ അധികൃതര്‍ തയാറായില്ളെങ്കില്‍ റോഡ് ഉപരോധിക്കുമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി എം. ഭാസ്കരന്‍ പറഞ്ഞു. കേബ്ള്‍ ഇടുന്ന ജോലി കഴിഞ്ഞ് ആഴ്ചകളായെങ്കിലും ടാര്‍ ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. കെ.എസ്.ഡി.പി കൊട്ടാരക്കര ഡിവിഷനാണ് റോഡിന്‍െറ ചുമതലയെന്നും വിഷയം പരിശോധിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. റോഡ് കൈയേറ്റം, വിവരാവകാശം കൊടുത്തിട്ടും കൃത്യമായി മറുപടി ലഭിക്കുന്നില്ല, വ്യക്തിപരമായി അവഹേളിക്കാന്‍ കള്ളക്കേസ് ഉണ്ടാക്കുന്നു തുടങ്ങിയ വിവിധ പരാതികള്‍ യോഗത്തില്‍ ഉയര്‍ന്നു. കലക്ടര്‍ എ. ഷൈനാമോള്‍ അധ്യക്ഷത വഹിച്ചു. റൂറല്‍ എസ്.പി അജിതാ ബീഗം, എ.ഡി.എം ഐ. അബ്ദുല്‍ സലാം, വിജിലന്‍സ് ഡിവൈ.എസ്.പി എന്‍. ജീജി, സി.ഐമാരായ എ. പ്രദീപ്കുമാര്‍, ജ്യോതികുമാര്‍, സിനി ഡെന്നീസ്, രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.