പൈപ്പ് പൊട്ടലിന് പരിഹാരമില്ല; കുടിവെള്ളം പെരുവഴിയില്‍

പരവൂര്‍: ജലം അമൂല്യമാണെന്നും പാഴാക്കരുതെന്നുമുള്ള സന്ദേശം ജനങ്ങളിലത്തെിക്കാന്‍ സര്‍ക്കാര്‍ മുടക്കുന്നത് കോടികളാണ്. എന്നാല്‍, ജലവിഭവവകുപ്പിന്‍െറ നിരുത്തരവാദസമീപനവും അലംഭാവവും നിമിത്തം പാഴാകുന്ന ശുദ്ധജലത്തിന് കണക്കില്ല. പരവൂര്‍ നഗരപരിധിയിലും പരിസരങ്ങളിലുമായി ഇരുപത്തഞ്ചോളം സ്ഥലത്താണ് നിലവില്‍ പൈപ്പുകള്‍ തകര്‍ന്നിരിക്കുന്നത്. ടാങ്കുകളുമായി ബന്ധിപ്പിച്ച വലിയ പൈപ്പുകള്‍ തകരാറിലായതിനാല്‍ അതുവഴിയും വന്‍തോതില്‍ കുടിവെള്ളം പാഴാകുന്നുണ്ട്. ഒഴുകുപാറയിലെ ടാങ്കില്‍ പമ്പിങ് തുടങ്ങിക്കഴിഞ്ഞാല്‍ അവസാനിക്കും മുമ്പ് അയല്‍പുരയിടങ്ങളും റോഡും വെള്ളക്കെട്ടായി മാറും. ജപ്പാന്‍ കുടിവെള്ളപദ്ധതിയിലെ ജലമാണ് പാഴാകുന്നത്. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രശ്നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രത്യേകം പൈപ്പ് സ്ഥാപിച്ച് സ്വകാര്യ വ്യക്തി വന്‍തോതില്‍ വെള്ളം കടത്തുന്നതായും പരാതിയുണ്ട്. പുരയിടത്തില്‍ വലിയ കുഴികളുണ്ടാക്കിയാണ് വെള്ളം സംഭരിക്കുന്നത്. ഇതിന് അധികൃതരുടെ മൗനാനുവാദവുമുണ്ടെന്നാണ് ആക്ഷേപം. പരാതി പറഞ്ഞാലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നടപടികളില്ളെന്ന് നാട്ടുകാര്‍ പറയുന്നു. അറ്റകുറ്റപ്പണിക്ക് മതിയായ തൊഴിലാളികളില്ളെന്നതാണ് അധികൃതരുടെ സ്ഥിരം പല്ലവി. പരവൂര്‍ പാറയില്‍ക്കാവ് ക്ഷേത്രത്തിന് സമീപം റോഡിനുനടുക്കായി പൈപ്പ് തകര്‍ന്ന് അര കിലോമീറ്ററോളം ദൂരത്തില്‍ വെള്ളക്കെട്ടായി. മണിയംകുളം, കുറുമണ്ടല്‍ എന്നിവിടങ്ങളിലും പൈപ്പ് തകര്‍ന്നു. അറ്റകുറ്റപ്പണി നടത്തുന്നയിടങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും തകരുന്നതാണനുഭവം. പതിവായി കുടിവെള്ളം മുടങ്ങുന്നത് നാട്ടുകാരെ ദുരിതത്തിലായിരിക്കുകയാണ്. കുഴിക്കുന്ന റോഡ് ജലവിഭവവകുപ്പിന്‍െറ ചെലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് ബലപ്പിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഒരിടത്തും ഇത് ചെയ്യാറില്ളെന്നും പുതുതായി നിര്‍മിക്കുന്ന റോഡുകള്‍ പോലും വെട്ടിപ്പൊളിച്ച് നശിപ്പിക്കുന്നെന്നുമാണ് നഗരസഭയുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.