ഇക്കുറിയും ചക്രതീര്‍ഥക്കുളമില്ല; പിതൃതര്‍പ്പണത്തിനത്തെുന്നവര്‍ വലയും

വര്‍ക്കല: ഇക്കുറിയും കര്‍ക്കടക വാവുബലിക്ക് ചക്രതീര്‍ഥക്കുളമില്ല. ഒരുവര്‍ഷംമുമ്പ് ഒന്നരകോടി ചെലവിട്ട് കുളം നവീകരണം ആരംഭിച്ചെങ്കിലും പൂര്‍ത്തിയായില്ല. ഇതോടെ പിതൃതര്‍പ്പണം കഴിഞ്ഞത്തെുന്നവര്‍ക്ക് സ്നാനം ചെയ്യാന്‍ പരിമിതികള്‍ ഏറെയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വര്‍ക്കല ക്ഷേത്രക്കുളം നവീകരിക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയര്‍ന്നതിനത്തെുടര്‍ന്നാണ് വര്‍ക്കല കഹാര്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ ഒന്നരകോടി അനുവദിച്ചത്. ഒരുവര്‍ഷത്തിലധികമായി കുളം നവീകരണം നടക്കുന്നുവെങ്കിലും ധാരാളം പണികള്‍ ഇനിയും അവശേഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും വാവുബലിക്ക് ഭക്തര്‍ക്ക് ക്ഷേത്രക്കുളത്തില്‍ കുളിച്ച് ആചാരാനുഷ്ഠാനം പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ല. പാപനാശത്ത് ബലിയിട്ട് ചക്രതീര്‍ഥക്കുളത്തില്‍ കുളിച്ച് ശുദ്ധിവരുത്തിയാണ് പിതൃതര്‍പ്പണത്തിനത്തെുന്നവര്‍ ജനാര്‍ദനസ്വാമി ക്ഷേത്രത്തിലത്തെിയിരുന്നത്. എന്നാല്‍, ചക്രതീര്‍ഥക്കുളം ഇക്കുറിയും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. കുളം വൃത്തിയാക്കാന്‍ ഒരുവര്‍ഷമെടുത്തു. പിന്നീട് തകര്‍ന്നടിഞ്ഞുകിടന്ന നാലുഭാഗത്തെയും കല്‍പ്പടവുകള്‍ പൊളിച്ചുനീക്കി പുനര്‍ നിര്‍മിച്ചു. ഇപ്പോള്‍ കൊത്തളങ്ങള്‍ നിര്‍മിക്കുന്ന ജോലികളാണ് നടക്കുന്നത്. ഭക്തജനബഹുല്യവും ആചാരവും കണക്കിലെടുത്ത് ചക്രതീര്‍ഥക്കുളത്തിന് പടിഞ്ഞാറുവശത്തായി പാത്രക്കുളം നവീകരിച്ചെടുത്തു. കഴിഞ്ഞവര്‍ഷമാണിത് നവീകരിച്ചത്. പാത്രക്കുളത്തിന് വിസ്തൃതി കുറവായതിനാല്‍ പാപനാശത്തത്തെുന്നവരെ ഉള്‍ക്കൊള്ളാനാവില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ശുചിമുറികളും കുളിമുറികളും നഗരസഭയും ദേവസ്വംബോര്‍ഡും ചേര്‍ന്ന് സ്ഥാപിച്ചിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി നിരവധി ടാങ്കുകള്‍ സ്ഥാപിച്ച് ടാപ്പുകളും ഷവറുകളും ഘടിപ്പിച്ചും സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചക്രതീര്‍ഥക്കുളത്തിന് സമീപത്തും വാട്ടര്‍ അതോറിറ്റി നിരവധി ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.