കഴക്കൂട്ടം: നിര്‍ദിഷ്ട ടെക്നോസിറ്റി മേഖലയിലെ കിണറ്റില്‍ അമിത അളവില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെി. കുറക്കോട് എം.കെ നഗറില്‍ ചരുവിള വീട്ടില്‍ ശശിധരന്‍െറ വീട്ടിലെ കിണറ്റിലാണ് ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടത്തെിയത്. ടെക്നോസിറ്റിയുടെ നിര്‍മാണം നടക്കുന്ന സ്ഥലത്തോട് ചേര്‍ന്നാണ് ശശിധരന്‍െറ വീട്. പൈലിങ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും കിണറ്റിലെ വെള്ളത്തിന്‍െറ രുചിയിലും നിറത്തിലും വ്യത്യാസം അനുഭവപ്പെട്ടു. തുടര്‍ന്ന് മംഗലപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ വിവരം അറിയിക്കുകയും ജലം പരിശോധനക്കയക്കുകയും ചെയ്തു. പരിശോധനയില്‍ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ അളവ് അമിതമാണെന്ന് കണ്ടത്തെി. വെള്ളം ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശവും ലഭിച്ചു. പലതവണ കിണര്‍ വൃത്തിയാക്കിയെങ്കിലും സ്ഥിതി മാറിയില്ല. മംഗലപുരം പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍നിന്ന് അനുകൂല നിലപാടുണ്ടായില്ളെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെ, സമീപത്തെ കിണറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സമാന അവസ്ഥയാണ് പല വീടുകളിലുമെന്ന് നാട്ടുകാര്‍ പറയുന്നു. മുമ്പ് നടത്തിയ പരിശോധനയില്‍ പ്രദേശത്തെ മറ്റ് കിണറുകളിലും ഇത്തരത്തില്‍ ഇ-കോളി ബാക്ടീരിയയുടെയും രാസവസ്തുക്കളുടെയും സാന്നിധ്യം കണ്ടത്തെിയിരുന്നു. വേനല്‍ കടുത്തതോടെ പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്. സമീപത്തെ കുറക്കോട് പമ്പ് ഹൗസിന്‍െറ പ്രവര്‍ത്തനം മാസങ്ങളായി അവതാളത്തിലാണ്. മിക്കപ്പോഴും പ്രവര്‍ത്തിക്കാറില്ലത്രെ. അടിയന്തരമായി പ്രദേശത്ത് ശുദ്ധജലമത്തെിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.