വിഴിഞ്ഞം: കോവളം ടൂറിസം വികസന പദ്ധതിയുടെ ഭാഗമായി സന്ദര്‍കരെ ആകര്‍ഷിക്കാന്‍ ആവിഷ്കരിച്ച തീരസൗന്ദര്യവത്കരണം നാശത്തിന്‍െറ വക്കില്‍. വിഴിഞ്ഞം മുഹിയുദ്ദീന്‍ പള്ളി മുതല്‍ ഇന്‍സ്പെക്ഷന്‍ ബംഗ്ളാവ് വരെ 1200 മീറ്റര്‍ ഭാഗത്താണ് സൗന്ദര്യവത്കരണം നടപ്പാക്കിയത്. കടല്‍ത്തീരത്തിന്‍െറ ചാരുതയും സൂര്യാസ്തമയത്തിന്‍െറ മനോഹരക്കാഴ്ചകളും കാണാനായി ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കായി ഉദ്യാനം, ടോയ്ലെറ്റ്, നടപ്പാത, അലങ്കാരവിളക്കുകള്‍, കഫറ്റേരിയ എന്നിവ ഉള്‍പ്പെടുന്നതായിരുന്നു പദ്ധതി. കരയിടിച്ചില്‍ തടയുന്നതിന് സംരക്ഷണഭിത്തിയിും നിര്‍മിച്ചിരുന്നു. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയാക്കി ഒരു വര്‍ഷം ആകുന്നതിനു മുമ്പേ പാര്‍ക്കിലെ ഊഞ്ഞാലുകളിലൊന്ന് ഇളകി വീണു. ലഘുഭക്ഷണശാല ഇതുവരെ തുറന്നിട്ടുമില്ല. പാര്‍ക്കിലെ പുല്‍ത്തകിടികളും ചെറുമരങ്ങളും പരിചരണം ലഭിക്കാതെ കരിഞ്ഞുതുടങ്ങി. പല തവണ ഹാര്‍ബര്‍ എന്‍ജിനീയറിങ് വിഭാഗവുമായി ബന്ധപ്പെട്ടെങ്കിലും പാര്‍ക്കിലേക്കുള്ള വെള്ളം കൊണ്ടു പോകുന്നതിന് അനുമതി ലഭിക്കുന്നില്ളെന്നും ആക്ഷേപമുണ്ട്. സഞ്ചാരികള്‍ കൊണ്ടിടുന്ന പ്ളാസ്റ്റിക് മാലിന്യം പാര്‍ക്കിന്‍െറ അങ്ങിങ്ങായി കുന്നുകൂടുകയാണ്. നഗരസഭയുടെ ഭാഗത്തുനിന്ന് ഇതുനീക്കാന്‍ നടപ്പടി ഇല്ല. ആളുകള്‍ കടലിലേക്ക് ഇറങ്ങാതിരിക്കാന്‍ നിര്‍മിച്ച സുരക്ഷാവേലി പല ഇടങ്ങളിലും തുരുമ്പെടുത്ത് ഇളകി വീഴാറായി. ഇതു തകര്‍ന്നു വീഴുകയാണെങ്കില്‍ സഞ്ചാരികള്‍ അപകടകരമായ പാറക്കൂട്ടങ്ങള്‍ക്ക് മുകളില്‍ കയറുന്നത് കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെക്കും. മുഹിയുദ്ദീന്‍ പള്ളിക്കു സമീപത്തെ പാറക്കൂട്ടങ്ങളും ബൊള്ളാര്‍ഡ് പരിശോധനാ കേന്ദ്രവും വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളാണ്. എന്നാല്‍, സ്ഥലത്ത് മാലിന്യം കുന്നുകൂടി ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്തോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കുറവുണ്ടായി. സംസ്ഥാന ടൂറിസം വകുപ്പ് മുഖേന നിര്‍മിതി കേന്ദ്രമാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ പദ്ധതി വൈകാതെതന്നെ പൂര്‍ണമായും തകരുമെന്ന് ജനത്തിന് ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.