മധ്യവയസ്കന്‍ മരിച്ച സംഭവം: പ്രതി പിടിയില്‍

വിഴിഞ്ഞം: അടിമലത്തുറയില്‍ അടിയേറ്റു ചികിത്സയിലായിരുന്ന മധ്യവയസ്കന്‍ മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രതി പിടിയില്‍. ഇതോടെ രണ്ടു ദിവസം പ്രദേശത്ത് നിലനിന്ന സംഘര്‍ഷാവസ്ഥക്ക് പര്യവസാനമായി. അടിമലത്തുറ സ്വദേശി അലക്സാണ്ടറെയാണ് (40) തിങ്കളാഴ്ച വൈകീട്ടോടെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ വഷളാക്കി. ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കും ഒടുവില്‍ അടിമലത്തുറ പുറമ്പോക്ക് പുരയിടത്തില്‍ സൈമണിന്‍െറ (50) മൃതദേഹം ബന്ധുകള്‍ ഏറ്റുവാങ്ങി. ശനിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന സൈമണ്‍ മരിക്കുന്നത്. സംഭവം അറിഞ്ഞ ഉടന്‍ സൈമണിന്‍െറ ബന്ധുകള്‍ പ്രതി അലക്സാണ്ടറുടെ വീടിനു നേര്‍ക്കു കല്ളെറിയുകയും വീട്ടുകാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിവരം അറിഞ്ഞു സ്ഥലത്തത്തെിയ പൊലീസിനു നേര്‍ക്കും സംഘം അക്രമം അഴിച്ചുവിട്ടു. സംഘര്‍ഷത്തിനിടെ വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് സൈമണിന്‍െറ ബന്ധുകള്‍ പൊലീസിനെ നാലു മണിക്കൂറോളം സ്ഥലത്തു തടഞ്ഞുവെച്ചു. ഇതിനിടെ പൊലീസ് പ്രതിയെ സഹായിക്കുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടിയില്ളെങ്കില്‍ സൈമണിന്‍െറ മൃതദേഹം പ്രതി അലക്സണ്ടറുടെ വീട്ടുമുറ്റത്ത് സംസ്കരിക്കുമെന്നും ബന്ധുകള്‍ ഭീഷണി മുഴക്കി. പല തവണ പൊലീസും ആര്‍.ഡി.ഒയും പള്ളി വികാരിയും നാട്ടുകാരുമായും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ പ്രതി അലക്സാണ്ടറുടെ വീട്ടുമുറ്റത്ത് മൃതദേഹം സംസ്കരിക്കാന്‍ നാട്ടുകാര്‍ കുഴിയെടുത്തു. ആര്‍.ഡി.ഒയുടെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയെങ്കിലും മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ തയാറായില്ല. കലക്ടര്‍ ബിജു പ്രഭാകര്‍ പള്ളിവികാരിയെയും നാട്ടുകാരെയും വിളിച്ച് ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നംപരിഹരിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ പള്ളിവികാരിയുടെ ഇടപെടല്‍ മൂലമാണ് മൃതദേഹം വിട്ടുനല്‍കാത്തതെന്ന് പ്രചാരണമുണ്ടായതോടെ ചിലര്‍ അദ്ദേഹത്തെയും തടഞ്ഞു വെച്ചതായി പൊലീസ് പറയുന്നു. തുടര്‍ന്ന് പള്ളിവികാരി മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് കത്തെഴുതി. ഇതിനിടയില്‍ അടിമലത്തുറയിലത്തെിയ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാട്ടുകാര്‍ തടഞ്ഞിട്ടു. പ്രതി പിടിയിലായ സാഹചര്യത്തില്‍ സൈമണിന്‍െറ മൃതദേഹം പള്ളിയില്‍ സംസ്കരിക്കാന്‍ തയാറാണെന്ന് ബന്ധുക്കള്‍ എഴുതി നല്‍കിയത്തോടെ മൃതദേഹം വിട്ടുകൊടുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. രാത്രിയോടെ വീട്ടിലത്തെിച്ച മൃതദേഹം ചൊവ്വാഴ്ച രാവിലെ സംസ്കരിക്കുമെന്ന് അറിയുന്നു. സിറ്റി പൊലീസ് കമീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡി.സി.പി ശിവ വിക്രം, ഫോര്‍ട്ട് എ.സി സുധാകരപിള്ള, സ്പെഷല്‍ ബ്രാഞ്ച് എ.സി പ്രജി ജേക്കബ്, നര്‍കോട്ടിക് സെല്‍ എ.സി ദത്തന്‍, കണ്‍ട്രോള്‍ റൂം എ.സി പ്രമോദ് കുമാര്‍ എന്നിവര്‍ വിഴിഞ്ഞത്തത്തെി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സ്ഥലത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് റിസര്‍വ് ബറ്റാലിയന്‍ ഉള്‍പ്പെടെ വന്‍ പൊലീസ് സംഘം വിഴിഞ്ഞത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.