പത്തനാപുരം: ബി.ജെ.പിയും സംഘ്പരിവാറും ചേര്‍ന്ന് രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്നെന്ന് മന്ത്രി രമേശ് ചെന്നിത്തല. പത്തനാപുരം നിയോജകമണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി അക്കൗണ്ട് തുറക്കില്ല. ഇടതുപക്ഷം ഭീകരസംഘടനയെപ്പോലെ പ്രവര്‍ത്തിക്കയാണ്. പത്തനാപുരം നിയോജകമണ്ഡലത്തിന്‍െറ വികസനം യു.ഡി.എഫ് സര്‍ക്കാറിന്‍െറ നേട്ടങ്ങളാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. യു.ഡി.എഫ് കണ്‍വീനര്‍ ജി. രാധാമോഹന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി പി.വി. ജഗദീഷ്കുമാര്‍, ഭാരതീപുരം ശശി, ജി. രതികുമാര്‍, സി.ആര്‍. നജീബ്, ബെന്നി കക്കാട്, അഡ്വ, ബാബു മാത്യു, പള്ളിത്തോപ്പില്‍ ഷിബു, എം. ഷെയ്ഖ് പരീത്, പുന്നല ഇബ്രാഹീംകുട്ടി, എം. അബ്ദുല്‍ റഹ്മാന്‍, ജെ. ഷാജഹാന്‍, ചെമ്പനരുവി മുരളി, സി.കെ. രാധാകൃഷ്ണന്‍, എ. അബ്ദുല്‍ മജീദ്, എസ്.ആര്‍. സുരേഷ്കുമാര്‍, കൊച്ചുകൃഷ്ണപിള്ള, കെ. അനില്‍, ലത സി. നായര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.