തിരുവനന്തപുരം: സ്ട്രോക്ക് ബാധിച്ചവര്‍ക്ക് അടിയന്തര ചികിത്സാ സൗകര്യമൊരുക്കി മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം സ്ട്രോക്ക് സെന്‍റര്‍. സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കില്‍ സെന്‍ററിന്‍െറ ഹെല്‍പ് ലൈനായ 9946332963 എന്ന നമ്പറിലേക്ക് വിളിക്കാം. ഉടനടി രോഗിക്ക് നല്‍കേണ്ട പരിചരണം ഡോക്ടര്‍ പറഞ്ഞുതരും. യാത്രാമധ്യേ നിരന്തരം വിളിക്കുകയും വേണം. ഓരോ തവണയും ഡോക്ടര്‍ വിദഗ്ധോപദേശം നല്‍കിക്കൊണ്ടിരിക്കും. മാത്രവുമല്ല രോഗി എത്തുന്നതിനു മുമ്പേതന്നെ വേണ്ട സജ്ജീകരണങ്ങളുമൊരുക്കും. വായ കോട്ടം, കൈക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഉടനടി ചികിത്സ ലഭ്യമാക്കിയില്ളെങ്കില്‍ ചലനശേഷിയും സംസാരശേഷിയും എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകാം. ചിലപ്പോള്‍ മരണംതന്നെയും സംഭവിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സി.ടി സ്കാന്‍, ന്യൂറോളജി, ന്യൂറോ സര്‍ജറി, ന്യൂറോ ഐ.സി.യു എന്നീ സൗകര്യമുള്ളവയാണ് സ്ട്രോക്ക് സെന്‍ററുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.