ആറ്റിങ്ങല്‍: ഉത്സവത്തിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ കോടതി ശിക്ഷിച്ചു. വേളമാനൂര്‍ കുളക്കുടി മാടന്‍കാവ് ക്ഷേത്രത്തില്‍ 2007ലെ ഉത്സവകമ്മിറ്റി പ്രസിഡന്‍റായിരുന്ന ചിറയില്‍വീട്ടില്‍ അനുപ്രസാദിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതികളെ ആറ്റിങ്ങല്‍ അസി. സെഷന്‍സ് ജഡ്ജി ജി.പി. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പാരിപ്പള്ളി കുളക്കുടി പ്ളാകുന്നില്‍വീട്ടില്‍ സുരേഷ്ബാബു (28), ചിറയില്‍വീട്ടില്‍ സന്തോഷ് (34), അനിതാഭവനില്‍ കുഞ്ഞന്‍ എന്ന രാജേഷ് (32), കിഴക്കുംകര പുത്തന്‍വീട്ടില്‍ മാടന്‍ അനി എന്ന അനില്‍കുമാര്‍ (40), വേളമാനൂര്‍ പാലകുന്നില്‍ വീട്ടില്‍ രാജു (44) എന്നിവരെയാണ് പിഴയുള്‍പ്പെടെ അഞ്ചുവര്‍ഷത്തേക്ക് ശിക്ഷിച്ചത്. പിഴ ത്തുക അനുവിന് നല്‍കാനും ഉത്തരവില്‍ പറയുന്നു. കുളക്കുടി മാടന്‍കാവ് ഉത്സവത്തില്‍ പ്രതികളും ഉത്സവകമ്മിറ്റി ഭാരവാഹികളും തമ്മില്‍ നടന്ന വഴക്ക് സംബന്ധിച്ച് പള്ളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ അനു പരാതി നല്‍കിയിരുന്നു. ഇതിലുള്ള വിരോധം നിമിത്തമായിരുന്നു ആക്രമണം. പ്രോസിക്യൂഷനുവേണ്ടി എ.പി.പി എന്‍. സന്തോഷ്കുമാര്‍, അഭിഭാഷകരായ നാവായിക്കുളം എസ്. ഷിബു, ജി. ഗോപകുമാര്‍, നാവായിക്കുളം ബി. ശ്രീകുമാര്‍ എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.