കിളിമാനൂര്‍: ‘സെല്‍ഫി’യെടുത്ത യുവാവിനെ ആന കുത്തിപ്പരിക്കേല്‍പിച്ചു. ഉത്സവഘോഷയാത്രയെ തുടര്‍ന്ന് ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ തളച്ച ആനക്കൊപ്പം സെല്‍ഫിയെടുക്കുമ്പോഴായിരുന്നു സംഭവം. കിളിമാനൂര്‍ മലയാമഠം ദേവേശ്വരം ക്ഷേത്രത്തില്‍ ചെവ്വാഴ്ച രാത്രിയിലാണ് അപകടം. ആറ്റിങ്ങല്‍ മാമം സ്വദേശി ശ്രീലാലിനാണ് (37)പരിക്കേറ്റത്. രാത്രി ഒരുമണിയോടെ പാപ്പാന്മാര്‍ ഉറങ്ങിക്കിടക്കവേ അടുത്തുള്ള കടയില്‍നിന്ന് പഴവും വാങ്ങിയത്തെിയ മൂന്നംഗസംഘം ഇത് ആനക്ക് കൊടുത്തശേഷം അടുത്തുനിന്ന് സെല്‍ഫി എടുക്കുകയായിരുന്നു. ഫ്ളാഷ് കണ്ണിലടിച്ച ആന തുമ്പിക്കൈകൊണ്ട് ശ്രീലാലിനെ തറയില്‍ തള്ളിയിടുകയും കാലിന്‍െറതുടയില്‍ കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നു. കൂട്ടുകാര്‍ അറിയിച്ചതൊടേ ഉത്സവം കണ്ടിരുന്നവരും ഭാരവാഹികളും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശ്രീലാല്‍ അപകടനില തരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.