കാട്ടാക്കട: മൊളിയൂര്‍ക്കോണത്തെ വീട്ടില്‍ പൊള്ളലേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച അമ്പൂരി കുട്ടമല അഭിരാമി വിലാസത്തില്‍ കൊച്ചുകൃഷ്ണന്‍-സുശീല ദമ്പതികളുടെ മകള്‍ ശ്രീലതയുടെ (39) മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് പൊലീസിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ളെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ച് രണ്ടിന് രാത്രിയിലാണ് പൊള്ളലേറ്റ് ശ്രീലതയെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീലതയുടെ മൊഴി പൊലീസ് എടുത്തതിനുശേഷമാണ് ആശുപത്രിയിലായ വിവരം ബന്ധുക്കളെ അറിയിച്ചതെന്ന് പിതാവ് പറയുന്നു. ഗുരുതര പൊള്ളലേറ്റ ശ്രീലത ആറിനാണ് മരിച്ചത്. വിവാഹമോചനം നേടിയ ശ്രീലത ആറുമാസം മുമ്പാണ് വീരണകാവ് മൈലോട്ടുമൂഴി സ്വദേശി മണികണ്ഠനെ വിവാഹം ചെയ്തത്. തുടര്‍ന്ന് അമ്പൂരിയിലുള്ള ശ്രീലതയുടെ 25 സെന്‍റ് വസ്തു വിറ്റു. ഇതിനെ എതിര്‍ത്ത ശ്രീലതയുടെ പിതാവ് കൊച്ചുകൃഷ്ണനെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ മണികണ്ഠന്‍ ശ്രമിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. മധ്യസ്ഥര്‍ ഇടപെട്ട് കാട്ടാക്കട മൊളിയൂര്‍ക്കോണത്ത് 13 ലക്ഷം രൂപക്ക് വീട് വാങ്ങി. മണികണ്ഠന്‍ നിരന്തരം ഉപദ്രവിച്ചിരുന്നതായി ശ്രീലത പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. സംഭവദിവസവും വീട്ടില്‍ ബഹളവും ഒച്ചപ്പാടും കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, മരണം നടന്ന രണ്ടാം ദിവസം വീട്ടില്‍നിന്നിറങ്ങിയ മണികണ്ഠനെ പിന്നീട് കാണാനില്ളെന്നും 25 പവനിലേറെ സ്വര്‍ണവും വസ്തു വിറ്റതിലുള്ള രണ്ടുലക്ഷം രൂപയും കൊണ്ടാണ് മണികണ്ഠന്‍ മുങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു. കാട്ടാക്കട പൊലീസില്‍നിന്ന് നീതി ലഭിക്കില്ളെന്നും നീതിക്കായി ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും മാതാപിതാക്കളും വാര്‍ഡ് മെംബര്‍ വത്സലാരാജുവും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.