ശരീരത്തിലേക്ക് തുളച്ചുകയറിയത് അര കിലോഗ്രാം ഭാരമുള്ള കോണ്‍ക്രീറ്റ് കട്ട

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊള്ളലില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ഗുരുതര പരിക്കുകള്‍ക്ക് ഇരയായത് നിരവധി പേരാണ്. ചിതറിത്തെറിച്ച കോണ്‍ക്രീറ്റ് കട്ടകളും ചീളുകളും നിരവധി പേരുടെ ശരീരത്തിലേക്ക് വെടിയുണ്ടകള്‍കണക്കെ കയറി. തിരുവനന്തപുരം കിംസ് ആശുപത്രിയിലത്തെിച്ച 35കാരന്‍െറ ശരീരത്തിന്‍െറ പിന്‍ ഭാഗത്ത് തറച്ചുകയറിയത് അര കിലോഗ്രാം തൂക്കം വരുന്ന കോണ്‍ക്രീറ്റ് കട്ടയായിരുന്നു. നൂറോളം ചീളുകളും തുളച്ചുകയറി. ഓര്‍ത്തോ വിഭാഗം ഡോക്ടര്‍മാരായ ഡോ. മുഹമ്മദ് നസീര്‍, ഡോ. മദന്‍മോഹന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളുടെ ശ്രമഫലമായാണ് കോണ്‍ക്രീറ്റ് കഷണങ്ങള്‍ പുറത്തെടുത്തത്. കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 35കാരനായ മറ്റൊരു വ്യക്തിയുടെ ശ്വാസകോശത്തിലേക്കാണ് ചീളുകള്‍ തുളച്ചുകയറിയത്. ദുരന്തത്തിനിരയായവരില്‍ മൂന്നിലൊന്നിന് വൈദ്യസഹായമൊരുക്കിയത് കിംസ് കൊല്ലം, കിംസ് തിരുവനന്തപുരം ആശുപത്രികളാണ്. ഭാവിയില്‍ ദുരന്തനിവാരണപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും കിംസ് ഗ്രൂപ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.