ബാലരാമപുരം: പുലര്‍ച്ചെ വീട് കത്തി നശിച്ചു വീടിന് സമീപത്തുനിന്ന ആടിനെ രക്ഷിക്കാന്‍ ശ്രമിച്ച വീട്ടമ്മക്ക് ഗുരുതര പൊള്ളലേറ്റു. നെല്ലിവിള, അഴിപ്പില്‍ ക്ഷേത്രത്തിനു സമീപം തമസിക്കുന്ന ഓമനക്കാണ് (65) പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് വീടിന് തീപിടിച്ചത്. വീടിന് സമീപത്തെ തൊഴുത്തില്‍ കെട്ടിയ രണ്ട് അടുകളെ മാറ്റി അവശേഷിക്കുന്ന ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഓമനയുടെ ശരീരത്തില്‍ പൊള്ളലേറ്റത്. തീപടര്‍ന്നുപിടിച്ച് തൊഴുത്തില്‍ കെട്ടിയിരുന്ന ഒരു ആട് ചത്തു. വീടിന് ചുറ്റും ഓലയും മറ്റും കിടന്നത് കാരണം വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. തീപടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരും ചേര്‍ന്ന് ഓമനയെ മെഡിക്കല്‍കോളജ് ആശുപത്രിയിലത്തെിച്ചു. വീട്ടിലെ വിളക്കില്‍നിന്നാണ് തീ കത്തിയതെന്ന് പൊലീസ് ഭാഷ്യം. ബാലരാമപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.