സ്കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ പിടിയില്‍

തിരുവനന്തപുരം: സ്കൂള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ ജങ്ഷന് സമീപം ടി.സി. 68/587 പ്ളാക്കോട്ട് മേലേതട്ട് പുത്തന്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിഷ്ണുരാജ് (21), മുട്ടത്തറ കമലേശ്വരം വാര്‍ഡില്‍ വടുവത്ത് കോവിലിന് സമീപം ടി.സി. 43/1140 പുതുവല്‍ പുത്തന്‍വീട്ടില്‍ അനന്തുകൃഷ്ണന്‍ (18) എന്നിവരെയാണ് വഞ്ചിയൂര്‍ പൊലീസും ഷാഡോ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് ശംഖുംമുഖം എ.സി ജവഹര്‍ ജനാര്‍ദിന്‍െറ നിര്‍ദേശപ്രകാരം പേട്ട ഇന്‍സ്പെക്ടര്‍ ബിനു ശ്രീധരന്‍െറ നേതൃത്വത്തില്‍ വഞ്ചിയൂര്‍ എസ്.എച്ച്.ഒ വി. സൈജൂനാഥ്, എസ്.ഐ മധുസൂദനന്‍, എസ്.സി.പി.ഒമാരായ രാജേഷ്, ഷാജി ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ സാബു യശോധരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.