പാലോട്: വാമനപുരം നദീതീരത്തെ ഇടറോഡില്‍ തിരിക്കാന്‍ ശ്രമിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. പാലോട് ആറ്റുകടവിലായിരുന്നു സംഭവം. യൂനിയന്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്തിയ ഉദ്യോഗസ്ഥസംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. പഴയ ബസ്സ്റ്റാന്‍ഡിനുള്ളിലൂടെ പമ്പ് ഹൗസിലേക്ക് പോകുന്ന റോഡില്‍ കാര്‍ നിര്‍ത്തിയശേഷം കാറിലുണ്ടായിരുന്ന മൂന്നുപേര്‍ സമീപത്തെ സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് പോയി. ഈസമയം ഡ്രൈവര്‍ തിരുവനന്തപുരം സെയില്‍സ് ടാക്സ് ഓഫിസ് ഉദ്യോഗസ്ഥനായ ശിശിര്‍ കാര്‍ തിരിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ആറ്റിലേക്ക് പതിക്കുകയായിരുന്നു. തൊട്ടടുത്ത് കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ ശബ്ദം കേട്ട് ഓടിയത്തെുകയും ശിശിറിനെ പുറത്തെടുക്കുകയും ചെയ്തു. ഇദ്ദേഹം കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.